Thursday, March 28, 2024 6:19 pm

ചാമ്പക്കയുടെ കൃഷിരീതി എങ്ങനെയെന്ന് നോക്കാം

For full experience, Download our mobile application:
Get it on Google Play

നമ്മുടെ തൊടികളിലും വഴിയോരങ്ങളിലും മറ്റും വലിയ പരിചരണങ്ങളൊന്നുമില്ലാതെ വളരുന്ന ഒരു ഫലവര്‍ഗച്ചെടിയാണ് ചാമ്പക്ക അഥവാ ജാംബക്ക. ചാമ്പക്ക വെള്ള, റോസ്, ചുവപ്പ്, എന്നീ പല നിറത്തിലുമുണ്ട്. അധികം ഉയരത്തിലല്ലാതെ ഇടത്തരം മരമായി വളരുന്ന ചാമ്പനിറയെ കായ്ച്ചുനില്‍ക്കുന്നത് ആകര്‍ഷകമായ കാഴ്ചയാണ്.

Lok Sabha Elections 2024 - Kerala

ധാരളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഈ ഫലത്തിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. വളരെ രുചികരമായ ഫലമാണിത്. തൈ നട്ട് ഒരുവര്‍ഷം കഴിഞ്ഞാല്‍ കായ്ച്ച് തുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി കായ്ക്കും. വര്‍ഷത്തില്‍ എല്ലാകാലത്തും കായ്ക്കും. അധികം ഉയരത്തിലല്ലാതെ കുറ്റിച്ചെടിയായാണ് ഇത് വളരുക. വിത്ത് വഴിയാണ് സ്വാഭാവികമായും മിക്ക ജാംബ ഇനത്തിന്റെയും വംശവര്‍ധന നടക്കുന്നത്. പക്ഷികളിലൂടെ ചാമ്പയുടെ വിത്ത് വിവിധ ഭാഗങ്ങളില്‍ എത്തുന്നു. തൈകള്‍ക്കായി മൂത്ത് പഴുത്ത കായ്കളില്‍ നിന്നും വിത്ത് ശേഖരിക്കണം. ഇവ നഴ്‌സറികളിലോ വളക്കൂറുള്ള മണ്ണ് നിറച്ച നഴ്‌സറി ബാഗിലോ പാകി തൈകളാക്കണം. വിത്ത് നട്ട് ഏതാണ്ട് മൂന്ന് – നാല് മാസമാകുമ്പോള്‍ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം.

ഒന്നരയടി വീതം നീളം വീതി താഴ്ചയുള്ള കുഴിയെടുത്ത് വളക്കൂറുള്ള മേല്‍മണ്ണിട്ട് കുഴി മൂടിയശേഷം തൈകള്‍ നടാം. വിത്തില്ലാത്ത ഇനങ്ങളുടെ വംശവര്‍ധന തണ്ടുകളിലൂടെയാണ്. ഇടത്തരം കനമുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് വേര് പിടിപ്പിച്ച് പുതിയ തൈകളാക്കാം. വേര് പിടിക്കല്‍ ശക്തിപ്പെടുത്താന്‍ ഏതെങ്കിലും റൂട്ട് ഹോര്‍മോണുകള്‍ ഉപയോഗപ്പെടുത്താം. നല്ല സൂര്യപ്രകാശത്തില്‍ വളരാനാവുന്ന ചാമ്പ മരത്തിന് മിതമായ സൂര്യപ്രകാശവും അനുയോജ്യമാണ്. ജലലഭ്യതയാണ് ഇവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മറ്റൊരു ഘടകം. കനം കുറഞ്ഞ തൊലിയോടുകൂടിയ ചാമ്പക്ക കുരുവൊഴിവാക്കിയാല്‍ ഭക്ഷ്യയോഗ്യമാണ്. 100 ഗ്രാം ഫലത്തില്‍ 11.5 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ധാതുലവണങ്ങളായ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍ എന്നിവയുമുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാന്‍ സാധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിജെപിക്ക് 60 കോടി രൂപ സംഭാവന; കൊട്ടകിന് അനുകൂലമായി തീരുമാനമെടുത്ത് ആർബിഐ

0
മുംബൈ: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടംപിടിച്ച് റിസർവ് ബാങ്ക് ഓഫ്...

വിദ്യാര്‍ഥി വീസയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍

0
സിഡ്നി : കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വിദ്യാര്‍ഥി വീസയ്ക്ക് ഏര്‍പ്പെടുത്തിയ...

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പിൻവലിച്ച നടപടി സ്വാഗതം ചെയ്യുന്നു...

0
തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ...

ചപ്പാത്ത്-സെമിത്തേരി റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം

0
തോമ്പിക്കണ്ടം: ചപ്പാത്ത്-സെമിത്തേരി റോഡ് നിര്‍മ്മാണത്തില്‍ വീതി കുറച്ച് കോണ്‍ക്രീറ്റ് ചെയ്തതായി ആരോപണം....