അപകടം പതിയിരിക്കുന്ന അഴൂര്‍ – പൂങ്കാവ് റോഡ്‌ – സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു ; തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഴൂര്‍ – പൂങ്കാവ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴുന്നത് അപകട ഭീഷണിയാകുന്നു. അഴൂരില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരിക്കുന്നതിന് സമീപമാണ്‌ ഒരു വശം തിട്ട ഇടിഞ്ഞ് പോകുന്നത്. ക്രാഷ് ബാരിയര്‍ സ്ഥാപിച്ച കാലുകള്‍ താഴ്ചയിലേക്ക് ഇടിഞ്ഞ് പോയ അവസ്ഥയാണ്. റോഡിലെ ഈ ഭാഗത്ത് ഓടയില്ലാത്തതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം ഈ ഭാഗത്തേക്ക് കുത്തിയൊലിച്ച് ഒഴുകിയാണ് സമീപത്തെ തോട്ടിലേക്ക് ഒഴുകി ഇറങ്ങുന്നത്. ഇതിനാല്‍ തന്നെ ഈ ഭാഗം കൂടുതല്‍ ഇടിയുന്നതിനുള്ള സാധ്യത ഏറെയാണ്‌. പത്തനംതിട്ടയില്‍ നിന്നും പൂങ്കാവ്, മല്ലശ്ശേരി, വാഴമുട്ടം, താഴൂര്‍കടവ്, പ്രമാടം എന്നിവിടങ്ങളിലേക്ക് ആളുകള്‍ സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് അപകടകരമായ ഈ സ്ഥിതിവിശേഷം. കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിട്ട് കാലങ്ങളേറെയായി. എന്നിട്ടും ഇത് പുനര്‍നിര്‍മ്മിക്കാന്‍ നടപടിയായിട്ടില്ല.

ഇടിഞ്ഞ് പോയ ഭാഗം കാടുമൂടി കിടക്കുന്നതിനാല്‍ പെട്ടന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടുകയുമില്ല. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ ടയറുകള്‍ ഈ കുഴിയില്‍ വീഴുന്നതിന് സാധ്യത ഏറെയാണ്‌. പൊതുമാരമത്ത് റോഡ്‌ വിഭാഗത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ റോഡ്‌. മഴ തുടങ്ങിയതോടെ വെള്ളം ഈ ഭാഗത്തുകൂടി ശക്തിയായി സമീപത്തെ തോട്ടിലേക്ക് ഒഴുകിയാല്‍ സംരക്ഷണ ഭിത്തി കൂടുതല്‍ തകര്‍ച്ചയിലാവും. ഈ വിഷയത്തില്‍ അധികൃതരുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...