ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം. അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണക്കപ്പലാണ് ഇന്നലെ പുലർച്ചെ ആക്രമിക്കപ്പെട്ടത്. ആർക്കും പരുക്കില്ല. യുദ്ധം ആരംഭിച്ച ശേഷം ഇന്നലെ വരെ അഡ്നോക്കിന്റെ 16 എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ ആകെ 20 പേർക്കു പരുക്കേൽക്കുകയും ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി അഡ്നോക് അറിയിച്ചു. യുഎഇയുടെ കപ്പൽ ആക്രമിച്ചതിനെ ഗൾഫ് സഹകരണ കൗൺസിലും യുഎഇയും സൗദിയും അപലപിച്ചു. ഹോർമുസ് കടലിടുക്കിനെ സമ്മർദത്തിനും വിലപേശലിനുമായി ഇറാൻ ഉപയോഗിക്കുകയാണെന്നും കടൽക്കൊള്ളയാണിതെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യാന്തര ഇന്ധന വിതരണ ശൃംഖലയെ തകർക്കുന്നതാണ് ഇറാന്റെ ആക്രമണമെന്നു സൗദി കുറ്റപ്പെടുത്തി. രാജ്യാന്തര കപ്പൽ പാത മറ്റുള്ളവരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കുന്ന നടപടിക്കെതിരെ രാജ്യാന്തര സമൂഹം പ്രതികരിക്കണമെന്നു ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദെയ്‌വി പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽ പാത യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി നടക്കുന്ന ചർച്ചകൾ കരാറിലേക്ക് എത്തുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. പഴയ ഹോർമുസ് പാതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടെഹ്റാൻ ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും ഒരു താൽക്കാലിക കപ്പൽ പാതയെക്കുറിച്ചാണ് ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കം തീരുമാനിച്ച ശേഷമേ ഹോർമുസ് തുറക്കു എന്നും അറഗ്ചി പറഞ്ഞു. അതേസമയം, കരാർ യാഥാർഥ്യമായാൽ ഇറാൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കുമെന്ന് യുഎസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...