കൊച്ചിയിൽ തൂഫാൻ വേട്ട ; 15 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ ശക്തമായ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് കമർപൂര് കോളനി സ്വദേശിയായ അഹദ് അലി (36) യെയാണ് 15.183 കിലോഗ്രാം കഞ്ചാവുമായി കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നാണ് പ്രതിയെ കഞ്ചാവുമായി ടീം സാഹസികമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ വലയിലാക്കിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന റാക്കറ്റിന്റെ ഉറവിടത്തെക്കുറിച്ചും ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആട് കിണറ്റിൽ വീണു ; കിണർ വൃത്തിയാക്കുന്നതിനെ ചൊല്ലി തർക്കം കത്തിക്കുത്തിൽ കലാശിച്ചു ;...

0
വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് ശേഷം കിണർ വൃത്തിയാക്കി നൽകിയില്ലെന്ന...

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു ;...

0
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...

ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ് ; പിടിയിലായത് കണ്ണൂരിൽ നിന്ന്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...