ആട് കിണറ്റിൽ വീണു ; കിണർ വൃത്തിയാക്കുന്നതിനെ ചൊല്ലി തർക്കം കത്തിക്കുത്തിൽ കലാശിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് ശേഷം കിണർ വൃത്തിയാക്കി നൽകിയില്ലെന്ന വിരോധത്തിൽ ആട്ടുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അയിരൂർ വയലരികത്ത് വീട്ടിൽ രാജശേഖരൻ പിള്ള (53) യെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അയിരൂർ തേവനം സ്വദേശി രാജേന്ദ്രൻ (62) ആശുപത്രിയിൽ ചികിത്സയിലാണ്. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജശേഖരൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ വീണിരുന്നു. തുടര്‍ന്ന് ആടിനെ പുറത്തെടുത്തെങ്കിലും കിണർ വൃത്തിയാക്കി നൽകിയില്ലെന്ന് പറഞ്ഞ് ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. ഈ വിരോധമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്.

രാജേന്ദ്രനെ നെഞ്ചിലേക്ക് കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. എന്നാൽ ആക്രമണത്തിനിടെ രാജേന്ദ്രന് മൂന്ന് തവണ കുത്തേറ്റു. മുതുകിൽ തോളിനോടു ചേർന്ന ഭാഗത്തും വാരിയെല്ലിന് സമീപത്തുമായാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ അയിരൂർ പോലീസ് സ്ഥലത്തെത്തി പ്രതിയായ രാജശേഖരൻ പിള്ളയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...