കൊലപാതകശ്രമം, കവർച്ച ഉൾപ്പെടെ നിരവധി കേസുകൾ ; കളമശ്ശേരിയിൽ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കളമശ്ശേരി ഗ്ലാസ്സ് ഫാക്‌ടറി കോളനിയിൽ പെരിങ്ങോട്ടിൽ വീട്ടിൽ സാബുവിന്റെ മകൻ അഖിൽ സാബു (30) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊച്ചി സിറ്റി പോലീസ് പരിധിയിൽ കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കുറ്റകൃത്യങ്ങൾ പതിവാക്കി ക്രമസമാധാനത്തിന് ഭീഷണിയുയർത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരമാണ് ജില്ലാ കളക്ടർ പ്രതിക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ വരുംദിവസങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...