മണ്ഡലപുനർനിർണയം : നിയമസഭയിൽ പ്രമേയംപാസാക്കാൻ തമിഴ്നാട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മണ്ഡലപുനർനിർണയം നടപ്പാക്കാനുള്ള നീക്കത്തിനെതിരേ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കും. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എം.പി.മാരുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് തീരുമാനം. തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെ എണ്ണത്തിൽ അടുത്ത 40-50 വർഷത്തേക്ക് ഒരു മാറ്റവും വരുത്തരുതെന്നും കേന്ദ്രനീക്കത്തെ ഒന്നിച്ചുനിന്ന് എതിർക്കുമെന്നും യോഗം തീരുമാനമെടുത്തു. വിജയ് വിളിച്ചുചേർത്ത യോഗത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പ്രശംസിച്ചു. നിലവിലെ സ്ഥിതി തുടർന്നുപോകണമെന്നും സീറ്റുകളുടെ എണ്ണത്തിൽ മാറ്റംവരുത്തുന്നതിനെ പിന്തുണയ്ക്കില്ലെന്നുമാണ് നേതാക്കളെടുത്ത നിലപാട്.

കോൺഗ്രസ്, വി.സി.കെ., എം.ഡി.എം.കെ., ഐ.യു.എം.എൽ., സി.പി.ഐ., സി.പി.എം. തുടങ്ങിയ പാർട്ടികളിൽനിന്നുള്ള 19 എം.പി.മാർ യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷമായ ഡി.എം.കെ. എം.പി.മാർ യോഗം ബഹിഷ്‌കരിച്ചു. തമിഴ്നാട് ആറുതവണ ഭരിക്കുകയും സംസ്ഥാന താത്പര്യങ്ങൾക്കായി വലിയ ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത നേതാക്കളുള്ള ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നത് നിർഭാഗ്യകരമാണെന്ന് വിജയ് ഇതിനോട് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...