Monday, June 17, 2024 5:16 pm

ഒരുമിച്ച് നിന്ന് ചാര്‍ജ് കൂട്ടി ; ഒടുവില്‍ പരാതിയും പരിഭവുമായി റിലയന്‍സ്‌

For full experience, Download our mobile application:
Get it on Google Play

മുംബയ് : വോഡഫോണ്‍ – ഐഡിയ കമ്പനിക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ രംഗത്ത്. എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം നിഷേധിക്കുന്നു വെന്നാരോപിച്ച്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയ്ക്കാണ് (ട്രായ്) ജിയോ പരാതി നല്‍കിയിരിക്കുന്നത്. മറ്റ് ടെലികോം കമ്പനികളോടൊപ്പം വോഡഫോണ്‍ – ഐഡിയയും നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പതിനെട്ട് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെയാണ് വര്‍ദ്ധനവുണ്ടായത്. ഇരുപത്തിയെട്ട് ദിവസം കാലാവധിയുള്ള എഴുപത്തിയഞ്ച് രൂപയായിരുന്ന പ്ളാനിന്റെ നിരക്ക് തൊണ്ണൂറ്റിയൊന്‍പതായും ഇതോടൊപ്പം വര്‍ദ്ധിപ്പിച്ചു. ഈ പ്ളാനില്‍ നിന്ന് എസ് എം എസ് സൗകര്യവും ഒഴിവാക്കി. 179 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്താല്‍ മാത്രമോ എസ്എംഎസ് സേവനം ലഭിക്കുകയുള്ളൂ. നമ്പര്‍ മറ്റ് കമ്പനികളിലേയ്ക്ക് പോര്‍ട്ട് ചെയ്യണമെങ്കില്‍ എസ്എംഎസ് നിര്‍ബന്ധമാണ്.

ഇക്കാരണത്താലാണ് ജിയോ വോഡഫോണ്‍ – ഐഡിയയ്ക്കെതിരെ പരാതി നല്‍കിയത്. എസ്എംഎസ് സൗകര്യം ലഭിക്കാത്തതിനാല്‍ എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് പോര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുമെന്ന് കാട്ടിയാണ് പരാതി. സമാന പരാതി ടെലികോം വാച്ച്‌ഡോഗും ട്രായ്ക്ക് മുമ്പാകെ സമര്‍പ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മറ്റ് കമ്പനികളുടെ സേവനം തേടാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഏറ്റവും കുറഞ്ഞ പ്ലാനിലും എസ്എംഎസ് സൗകര്യം ലഭ്യമാക്കാന്‍ ട്രായ് ഇടപെടണമെന്നും ടെലികോം വാച്ച്‌ഡോഗ് ആവശ്യപ്പെടുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചന്ദനപ്പള്ളി വലിയ പള്ളിയിൽ എത്യോപ്യൻ-കോപ്റ്റിക് പ്രതിനിധി സംഘം സന്ദർശനം നടത്തി

0
പത്തനംതിട്ട: ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളിയിൽ എത്യോപ്യൻ-കോപ്റ്റിക് പ്രതിനിധി...

കൊല്ലം ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

0
കൊല്ലം : ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍...

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയും യുവാവും മുങ്ങിമരിച്ചു ; അപകടം പാലോട് പൊട്ടൻചിറയിൽ കുളിക്കുന്നതിനിടെ

0
തിരുവനന്തപുരം: വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി...

കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

0
കോന്നി : കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ...