എൻസിസി കേഡറ്റുകൾക്ക് പ്രത്യേക സെമസ്റ്റർ പരീക്ഷ നടത്തണം ; സർവ്വകലാശാലകളോട് യുജിസി

For full experience, Download our mobile application:
Get it on Google Play

ദില്ലി : എൻസിസി കേഡറ്റുകൾക്ക്  പ്രത്യേക സെമസ്റ്റർ പരീക്ഷകൾ , പ്രത്യേക തീയതികളിൽ നടത്താൻ യൂണിവേഴ്സികളോട് ആവശ്യപ്പെട്ട് യുജിസി. നവംബർ, ഡിസംബർ മാസങ്ങളിൽ പ്രത്യേക പരിശീലന ക്യാംപുകളിൽ പങ്കെടുക്കേണ്ടതു കൊണ്ട് അവർ‌ക്ക് സെമസ്റ്റർ ക്ലാസുകൾ നഷ്ടപ്പെടുന്നു. അതിനാൽ എൻസിസി കേഡറ്റുകൾക്ക് പ്രത്യേക സെമസ്റ്റർ പരീക്ഷകൾ പ്രത്യേക തീയതികളിൽ നടത്താൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി ആവശ്യപ്പെട്ടു. പ്രത്യേകമായി പരീക്ഷ നടത്തുന്നത് കൊണ്ട് അവരെ പുനപരീക്ഷ എഴുതുന്നവരായി പരി​ഗണിക്കേണ്ടെന്നും യുജിസി വ്യക്തമാക്കി.

ഓരോ വർഷവും നവംബർ- ഡിസംബർ മാസങ്ങളിൽ ജനുവരിയിലെ റിപ്പബ്ളിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള പരിശീലന ക്യാംപുകളിലും തയ്യാറെടുപ്പുകളിലുമായിരിക്കും എൻസിസി കേഡറ്റുകൾ എന്ന വസ്തുത യുജിസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിസ്വാർത്ഥമായി സേവനം ചെയ്യുന്നതിനായി അവർക്ക് വളരെയധികം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നുണ്ട്. അതിന്റെ ഭാ​ഗമായി  അവർക്ക് സെമസ്റ്റർ ക്ലാസുകൾ നഷ്ടമാകുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് യുജിസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഈ സാഹചര്യം പരിശോധിക്കുമ്പോൾ എൻസിസി കേഡറ്റുകൾക്ക് പ്രത്യേക തീയതികളിൽ പ്രത്യേക പരീക്ഷ നടത്തണം. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻസിസി കേഡറ്റുകൾക്ക് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവരുടെ സെമസ്റ്റർ പരീക്ഷകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും. യുജിസി വിജ്ഞാപനം വ്യക്തമാക്കുന്നു. രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെടുന്നവരാണ് എൻസിസി കേഡറ്റുകൾ എന്നും യൂണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...