Saturday, May 4, 2024 11:58 am

കണ്ണൂര്‍ വി.സി നിയമനം ; ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കണ്ണൂർ വി.സി നിയമനം ചോദ്യംചെയ്ത് നൽകിയ അപ്പീലിൽ ചാൻസലർക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. പ്രത്യേക ദൂതൻവഴിയാണ് നോട്ടീസ് അയക്കുക. സർക്കാരിനും യൂണിവേഴ്സിറ്റിക്കും നേരിട്ടും കോടതി നോട്ടീസ് നൽകി. ഇത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിച്ചത്. വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് നോട്ടീസ് നൽകിയിട്ടില്ല. ഹർജിയുടെ പകർപ്പ് ആവശ്യപ്പെട്ടാൽ നൽകുമെന്നും കോടതി വ്യക്തമാക്കി. ക്രിസ്മസ് അവധിക്ക് ശേഷം അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനം നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പുനർ നിയമനത്തിൽ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെയാണ് അപ്പീലിൽ ചോദ്യം ചെയ്യുന്നത്. ക്വാ വാറന്റോ ഹർജി തള്ളിയതിനെതിരേ സർവകലാശാലാ സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ.ഷിനോ പി ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരിക്കുന്നത്.

ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമില്ലെന്നാണ് അപ്പീലിൽ പറയുന്നത്. അതിനാൽ യു.ജി.സി മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റി. 60 വയസ്സ് കഴിഞ്ഞയാളെ വി.സി യായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനർ നിയമന കാര്യത്തിൽ പ്രായം ബാധകമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ തെറ്റാണെന്നും അപ്പീലിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ; പ്രതിദിന ടെസ്റ്റുകൾ 40

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി പുതിയ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു ; പവന് 80 രൂപ കൂടി

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നേരിയ വർധനയാണ് ഇന്നുണ്ടായത്....

കല്ലട ജലസേചന പദ്ധതിയുടെ ജലവിതരണ സംവിധാനങ്ങൾ നശിക്കുന്നു

0
കലഞ്ഞൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ ജലവിതരണ പദ്ധതിയായ കല്ലട ജലസേചന...

താനൂർ കസ്റ്റഡി മരണം : പ്രതികളായ നാല് പോലീസുകാര്‍ അറസ്റ്റിൽ ; സിബിഐ നടപടി...

0
മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പോലീസുകാരെ അറസ്റ്റ് ചെയ്ത്...