Saturday, April 27, 2024 4:33 pm

കോള്‍റെക്കോര്‍ഡുകള്‍, ഡാറ്റാ ഉപയോഗം എല്ലാം സൂക്ഷിച്ച് വെയ്ക്കണം ; ഇന്‍റര്‍നെറ്റ് ടെലികോം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികള്‍ക്കും ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ടെലികോം മന്ത്രാലയമാണ് സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്.

പുതിയ ഭേദഗതി സംബന്ധിച്ച ഉത്തരവ് ഡിസംബര്‍ 21നാണ് പുറത്തിറക്കിയത്. അതായത് ഒരാള്‍ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നതും കാണുന്നതും ചെയ്യുന്ന കോള്‍ റെക്കോഡ് അടക്കം വിവരങ്ങളും ഇന്‍റര്‍നെറ്റ് കമ്പനികള്‍ ശേഖരിക്കുന്നുണ്ട്. ടെലികോം കമ്പനികൾ തങ്ങളുടെ നെറ്റ്‌വർക്കിൽ കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ആശയവിനിമയങ്ങളുടെ റെക്കോർഡ് സഹിതം സൂക്ഷിക്കേണ്ടതാണ്.

സുരക്ഷാ കാരണങ്ങളാൽ സൂക്ഷ്മ പരിശോധനയ്ക്കായി അത്തരം രേഖകൾ കുറഞ്ഞത് രണ്ട് വർഷത്തേക്ക് സൂക്ഷിക്കുകയും ചെയ്യണമെന്ന് ടെലികോം മന്ത്രാലയം സർക്കുലറിൽ പറയുന്നു. ഇന്റർനെറ്റ് സേവന ദാതാക്കൾ രണ്ട് വർഷത്തേക്ക് ഐപി വിശദാംശ റെക്കോർഡിനൊപ്പം ഇന്റർനെറ്റ് ഉപയോക്താവിന്റെ വിവരങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. വാണിജ്യ രേഖകള്‍, കോൾ ഡീറ്റെയിൽ റെക്കോർഡും എക്‌സ്‌ചേഞ്ച് വിശദാംശ രേഖകളും ഐപി വിശദാംശ രേഖകളും രണ്ട് വര്‍ഷത്തേക്ക് ടെലികോം കമ്പനികള്‍ സൂക്ഷിക്കണമെന്നാണ് ടെലികോം മന്ത്രാലയം പറയുന്നത്.

ഇന്റർനെറ്റ് ആക്‌സസ്, ഇ-മെയിൽ, മറ്റു ഇന്റർനെറ്റ് സേവനങ്ങളായ മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്നുള്ള കോളുകൾ, വൈഫൈ കോളിങ് എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ വരിക്കാരുടെയും ലോഗിൻ, ലോഗ്ഔട്ട് വിശദാംശങ്ങൾ ഉൾപ്പെടെ വരിക്കാരുടെ ഇന്റർനെറ്റ് ഡേറ്റ റെക്കോർഡുകൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിർത്തണമെന്ന് ടെലികോം കമ്പനികളോട് പുതിയ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരമായി പോള്‍ മാനേജര്‍ ആപ്പ്

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ കാര്യക്ഷമമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത്...

ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം

0
ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 1. നാരങ്ങാ...

വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ചെന്നീര്‍ക്കര കെവിയിലെ സ്ട്രോംഗ് റൂമില്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി...

വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി...