ബെംഗളൂരിൽ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂര്‍ : ബെംഗളൂരിൽ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
ബിബിഎ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ നവീന്‍കുമാര്‍ പൊന്നന്‍ (അച്ചു 23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ബെംഗളൂരിലെ ഹൂദിക്കരയില്‍ വെച്ച്‌ കൂട്ടുകാരുമൊത്ത് ക്രിസ്തുമസ് അവധി ആഘോഷിക്കുന്നതിനിടയിലാണ് സംഭവം.
പാറമടയിലെ വെള്ളത്തില്‍ അപകടത്തില്‍പ്പെട്ട രണ്ട് കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കവെ നവീന്‍ മുങ്ങി താഴുകയായിരുന്നു.

കുവൈറ്റിലെ ഗള്‍ഫ് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് നവീന്‍. സാരഥി കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകനും സാരഥി മംഗഫ് വെസ്റ്റ് കണ്‍വീനറും കെ.എന്‍.പി.സി യിലെ ജീവനക്കാരനുമായ പൊന്നന്‍ എന്‍.കെ യുടെയും ഗിരിജാ പൊന്നന്റെയും(സീനിയര്‍ സ്റ്റാഫ് നഴ്സ് കെ.ഒ.സി) മകനാണ് നവീന്‍. കൊല്ലം, കരിക്കോട് സ്വദേശികളായ ഇവര്‍ ദീര്‍ഘകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതം മതിയാക്കി ഡിസംബര്‍ 30 ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സഹോദരന്‍ പ്രവീണ്‍ കുമാര്‍ പൊന്നന്‍ ഹൈദരാബാദില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി സാരഥി ഭാരവാഹികള്‍ അറിയിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...