നാഗ്പൂര്‍ : ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യാനെത്തിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണമാല മോഷ്ടിച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യാന്‍ എത്തിയതാണ് യുവാവ്. യുവാവിന്റെ കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ച് മുങ്ങിയെന്ന് പോലീസ് പറയുന്നു. നിരവധി കേസുകളില്‍ ക്രിമിനല്‍ റെക്കോര്‍ഡുള്ള ഭാരത് കശ്യപാണ് മാല മോഷ്ടിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ് വെളിപ്പെടുത്തുന്നു.
ഷേവ് ചെയ്യാനെത്തിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണമാല മോഷ്ടിച്ച് മുങ്ങി
RECENT NEWS
Advertisment