Friday, April 26, 2024 9:43 am

പ്രമുഖ സിനിമാപ്രേമി, ‘കിടു ആംബിയന്‍സ്, ഇന്ന് തന്നെ മിന്നല്‍ മുരളി കാണാം’ ; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ മങ്കൂട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുകയാണ്. ഇതുവരെയായി സംസ്ഥാനത്തെങ്ങും നിരവധി ഗുണ്ടാ അക്രമങ്ങള്‍ നടന്ന് കഴിഞ്ഞു. ഇന്നലെ എറണാകുളം കരിമുകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണത്തില്‍ നാല് പേര്‍ക്കാണ് വെട്ടേറ്റത്. കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലും ആക്രമണമുണ്ടായി. സി.പി.എം സി.പി.ഐ സംഘര്‍ഷവും വാര്‍ത്തയായി. ആക്രമണം കത്തി നില്‍ക്കുന്ന സമയത്ത് പ്രമുഖ സിനിമാപ്രേമി ഇന്ന് മിന്നല്‍ മുരളി കാണാനുള്ള തീരുമാനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘കൊച്ചിയില്‍ ഗുണ്ടാ വിളയാട്ടം, 4 പേരെ വെട്ടി, സി.പി.ഐ.എംകാര്‍ രണ്ട് സി.പി.ഐക്കാരെ വെട്ടി, കിഴക്കമ്പലത്ത് ‘സാബു മുതലാളിയുടെ’ അന്യ സംസ്ഥാന തൊഴിലാളികള്‍ പോലീസുകാരെ അക്രമിച്ച്‌ ജീപ്പിന് തീയിട്ടു.

അതേസമയം പ്രമുഖ സിനിമാപ്രേമി, ‘കിടു ആംബിയന്‍സ്, ഇന്ന് തന്നെ മിന്നല്‍ മുരളി കാണാം’, രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി മുഖ്യമന്ത്രി ഒരു സിനിമ കാണുന്നുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റ്. അതേസമയം കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍‌ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. അതേസമയം ഈ സംഭവത്തിനു പിന്നാലെ പോലീസുകാര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നേരെ വിമര്‍ശനം ഉയരുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി

0
ഇടുക്കി : ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ്...

പാലക്കാട്ട് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു

0
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു...

മല്ലപ്പള്ളി താലൂക്ക് പരിധിയിൽ നാല് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ

0
മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ വനിതാ പ്രാതിനിത്യം ഉറപ്പിക്കുവാനായി നാല് പിങ്ക്...

പ്രേമചന്ദ്രൻ വ്യക്തിഹത്യ നടത്തി, കലാകാരനാണെന്ന് പോലും ഓർത്തില്ല – മുകേഷ്

0
കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ്...