Thursday, May 2, 2024 12:07 pm

നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നും ബാറ്ററി മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : മൂന്നാര്‍ മേഖലയില്‍ വീണ്ടും വാഹനത്തില്‍ നിന്നും ബാറ്ററി മോഷണം. ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികള്‍ മോഷണം പോയി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്.

രാത്രി കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേവികുളത്ത് വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി മോഷ്ടാക്കള്‍ കവര്‍ന്നത്. ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം രാത്രികാലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നാണ് ബാറ്ററികള്‍ മോഷ്ടിച്ചത്.

രാവിലെ ലോറി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്. ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില വരുമെന്നും പോലീസില്‍ പരാതി നല്‍കിയതായും വാഹനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്.

രാത്രികാലത്ത് നിര്‍ത്തിയിടുന്ന ലോറികളിലാണ് ഏറെയും മോഷണം നടന്നിട്ടുള്ളത്. ബാറ്ററി മോഷണം തുടര്‍ക്കഥയായതോടെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബാറ്ററി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ്...

വിചിത്ര എസ്എംഎസ് ചെറിയൊരു കയ്യബദ്ധം ; കൊവിഡ് കാരണമല്ല ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിയത്’; വിശദീകരണവുമായി...

0
കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചതിനുള്ള...

കീച്ചേരി കടവ് പാലത്തിന്‍റെ നിർമ്മാണം നീളുന്നതിനെതിരെ പ്രതിഷേധം

0
മാവേലിക്കര : അച്ചൻകോവിലാറിനു കുറുകെ ചെന്നിത്തല,​ ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന...

സച്ചിൻ ദേവ് എംഎൽഎ യാത്രക്കാരെ ഇറക്കിവിട്ടില്ല ; തനിക്കുകൂടി ടിക്കറ്റ് നൽകി ഡിപ്പോയിലേക്ക് പോകാമെന്നാണ്...

0
തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നത് ശുദ്ധ...