Monday, April 29, 2024 12:33 pm

നാലു വയസുകാരനായ മകനെ തിരിച്ചുകിട്ടാന്‍ പോലീസ്​ സ്​റ്റേഷനു മുന്നില്‍ യുവതിയുടെ സമരം

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : നാലു വയസുകാരനായ മകനെ തിരിച്ചുകിട്ടാന്‍ പോലീസ്​ സ്​റ്റേഷനു മുന്നില്‍ യുവതിയുടെ സമരം. ഒടുവില്‍ പോലീസ്​ ഇടപെടലില്‍ കുഞ്ഞിനെ യുവതിക്ക്​ തിരികെ കിട്ടി. ബുധനൂര്‍ തയ്യൂര്‍ ആനന്ദഭവനത്തില്‍ വാടകക്ക് താമസിക്കുന്ന 26 കാരിയായ സ്നേഹയാണ് ത​ന്റെ മകന്‍ അശ്വി​നെ (നാല്​) വിട്ടുകിട്ടാത്തതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി മാന്നാര്‍ പോലീസ് സ്​റ്റേഷന് മുന്നിലെത്തിയത്​. ക്രിസ്മസ് ദിനത്തില്‍ രാവിലെ മുതല്‍ സ്​റ്റേഷന്​ മുന്നില്‍ നില്‍ക്കുകയായിരുന്നു യുവതി. രാത്രിയോടെ പോലീസ്​ ഇടപെടലില്‍ കുട്ടിയെ നല്‍കിയതോടെയാണ് ഇവര്‍ മടങ്ങിയത്. ബുധനൂര്‍ കിഴക്ക് കോടഞ്ചിറ മനോജ് ഭവനത്തില്‍ സുനിലുമായി 2014 ലായിരുന്നു സ്നേഹയുടെ രജിസ്​റ്റര്‍ വിവാഹം. ആദ്യ കുഞ്ഞ് ഗര്‍ഭസ്ഥ ശിശുവായിരിക്കെ മരിച്ചു. പിന്നീട്​ അശ്വിന്‍ ജനിച്ചതിന്​ പിന്നാലെ ഭര്‍ത്താവ്​ സുനില്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോയി.

അടൂര്‍ കെ.എസ്.ആര്‍.ടി. സിയില്‍ കോവിഡ്​ വളന്‍റിയറായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയതോടെ കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോവുകയും ഭര്‍ത്താവടക്കമുള്ളവരോട് തന്നെപ്പറ്റി അപവാദം പറഞ്ഞു പരത്തുകയും ചെയ്തുവെന്നാണ്​ സ്​നേഹ പറയുന്നത്​. പിന്നീട്​ കുഞ്ഞിനെ കാണാന്‍പോലും സ്നേഹയെ അനുവദിച്ചില്ല. 2020 ജൂണില്‍ മാന്നാര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്​.പിയെ സമീപിച്ചപ്പോള്‍ ഇരുകൂട്ടരെയും മാന്നാര്‍ സി.ഐ ഒത്തുതീര്‍പ്പിന്​ വിളിപ്പിക്കുകയും രണ്ടുമാസം കഴിഞ്ഞ് ഭര്‍ത്താവ്​ എത്തുമ്പോള്‍ പരിഹാരം കാണാമെന്നുപറഞ്ഞ്​ വിടുകയുമായിരുന്നു. കുട്ടിയെ തിരികെക്കിട്ടാതെ പോകില്ലെന്ന് പറഞ്ഞ്​ യുവതി ശനിയാഴ്​ച സ്​റ്റേഷന് പുറത്ത് നിന്നതോടെ ഗത്യന്തരമില്ലാതെ മാന്നാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി പതിനൊന്നോടെ സ്‌നേഹയെയും കൂട്ടി ഭര്‍തൃവീട്ടിലെത്തി മകനെ വീണ്ടെടുത്ത് സ്​റ്റേഷനില്‍ കൊണ്ടുവന്ന് വ്യവസ്ഥകളോടെ കൈമാറുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് ; ‘എച്ച്’ പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം

0
തിരുവനന്തപുരം: ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത...

മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന് 

0
പത്തനംതിട്ട : പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും ഏഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി...

കരാട്ടെ കോച്ചിങ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
റാന്നി : ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന്...

പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി ; 15 സർവീസുകൾ മുടങ്ങി

0
പത്തനാപുരം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ...