നാലു വയസുകാരനായ മകനെ തിരിച്ചുകിട്ടാന്‍ പോലീസ്​ സ്​റ്റേഷനു മുന്നില്‍ യുവതിയുടെ സമരം

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : നാലു വയസുകാരനായ മകനെ തിരിച്ചുകിട്ടാന്‍ പോലീസ്​ സ്​റ്റേഷനു മുന്നില്‍ യുവതിയുടെ സമരം. ഒടുവില്‍ പോലീസ്​ ഇടപെടലില്‍ കുഞ്ഞിനെ യുവതിക്ക്​ തിരികെ കിട്ടി. ബുധനൂര്‍ തയ്യൂര്‍ ആനന്ദഭവനത്തില്‍ വാടകക്ക് താമസിക്കുന്ന 26 കാരിയായ സ്നേഹയാണ് ത​ന്റെ മകന്‍ അശ്വി​നെ (നാല്​) വിട്ടുകിട്ടാത്തതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി മാന്നാര്‍ പോലീസ് സ്​റ്റേഷന് മുന്നിലെത്തിയത്​. ക്രിസ്മസ് ദിനത്തില്‍ രാവിലെ മുതല്‍ സ്​റ്റേഷന്​ മുന്നില്‍ നില്‍ക്കുകയായിരുന്നു യുവതി. രാത്രിയോടെ പോലീസ്​ ഇടപെടലില്‍ കുട്ടിയെ നല്‍കിയതോടെയാണ് ഇവര്‍ മടങ്ങിയത്. ബുധനൂര്‍ കിഴക്ക് കോടഞ്ചിറ മനോജ് ഭവനത്തില്‍ സുനിലുമായി 2014 ലായിരുന്നു സ്നേഹയുടെ രജിസ്​റ്റര്‍ വിവാഹം. ആദ്യ കുഞ്ഞ് ഗര്‍ഭസ്ഥ ശിശുവായിരിക്കെ മരിച്ചു. പിന്നീട്​ അശ്വിന്‍ ജനിച്ചതിന്​ പിന്നാലെ ഭര്‍ത്താവ്​ സുനില്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോയി.

അടൂര്‍ കെ.എസ്.ആര്‍.ടി. സിയില്‍ കോവിഡ്​ വളന്‍റിയറായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയതോടെ കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോവുകയും ഭര്‍ത്താവടക്കമുള്ളവരോട് തന്നെപ്പറ്റി അപവാദം പറഞ്ഞു പരത്തുകയും ചെയ്തുവെന്നാണ്​ സ്​നേഹ പറയുന്നത്​. പിന്നീട്​ കുഞ്ഞിനെ കാണാന്‍പോലും സ്നേഹയെ അനുവദിച്ചില്ല. 2020 ജൂണില്‍ മാന്നാര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്​.പിയെ സമീപിച്ചപ്പോള്‍ ഇരുകൂട്ടരെയും മാന്നാര്‍ സി.ഐ ഒത്തുതീര്‍പ്പിന്​ വിളിപ്പിക്കുകയും രണ്ടുമാസം കഴിഞ്ഞ് ഭര്‍ത്താവ്​ എത്തുമ്പോള്‍ പരിഹാരം കാണാമെന്നുപറഞ്ഞ്​ വിടുകയുമായിരുന്നു. കുട്ടിയെ തിരികെക്കിട്ടാതെ പോകില്ലെന്ന് പറഞ്ഞ്​ യുവതി ശനിയാഴ്​ച സ്​റ്റേഷന് പുറത്ത് നിന്നതോടെ ഗത്യന്തരമില്ലാതെ മാന്നാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി പതിനൊന്നോടെ സ്‌നേഹയെയും കൂട്ടി ഭര്‍തൃവീട്ടിലെത്തി മകനെ വീണ്ടെടുത്ത് സ്​റ്റേഷനില്‍ കൊണ്ടുവന്ന് വ്യവസ്ഥകളോടെ കൈമാറുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടുത്ത പ്രതിസന്ധി : അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ

0
ബെംഗളൂരു: കർണാടകയിൽ വരൾച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര...

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

0
തിരുവനന്തപുരം : തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ...

പള്ളിയോടങ്ങളെ വരവേൽക്കാൻ ആറന്മുള ഒരുങ്ങി ; വള്ളസദ്യക്ക് ഇന്ന് തുടക്കം

0
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്...

പാര്‍ലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ്...