Wednesday, May 15, 2024 7:56 pm

മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന് 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും ഏഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നൽകുമെന്ന് സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ കെ.ആർ പരമേശ്വരൻ നായരുടെയും വി.കെ ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത് പരമേശ്വരൻ. കേരള സർവ്വകലാശാലയിൽ നിന്നും ചരിത്രത്തിൽ എം.എയും ജേർണലിസത്തിൽ ഡിപ്ലോമയും നേടിയ ശേഷം 1993 -ൽ ഫ്രീലാൻ്റ്സായി മാധ്യമ പ്രവർത്തനം ആരംഭിച്ചു.

1995-ൽ മംഗളം ദിനപത്രത്തിൽ പത്രാധിപ സമിതി അംഗമായി. കടവനാട് കുട്ടി കൃഷ്ണൻ അവാർഡ്, സംസ്ഥാന മാധ്യമ പുരസ്ക്കാരം, സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ ബോർഡ് അവാർഡ്, ഫാ. കൊളമ്പിയർ അവാർഡ്, വി.കെ കൃഷ്ണമേനോൻ പുരസ്ക്കാരം, വിവേകാനന്ദ വിശ്വകീർത്തി പുരസ്കാരം, കേരള ശബ്ദം കൃഷ്ണസ്വാമി പുരസ്ക്കാരം, എറണാകുളം പ്രസ് ക്ലബിൻ്റെ സി.വി പാപ്പച്ചൻ അവാർഡ്, അക്ഷര ശ്രീ പുരസ്കാരം, ജനകീയ സമിതി മാധ്യമ അവാർഡ് എന്നിവ അടക്കം 23ൽ പരം പുരസ്ക്കാരങ്ങൾ ലഭിച്ചു. പന്തളം എൻ.എസ്.എസ് ഹൈസ്കൂൾ അധ്യാപിക ചെങ്ങന്നൂർ ആലാ ശ്രീ നിലയത്തിൽ ശ്രീലതയാണ് ഭാര്യ. മകൾ ഗംഗ (യു.കെ). 2024 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ.കെ.വി.തമ്പി പതിനൊന്നാം അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യും. സാം ചെമ്പകത്തിൽ കേരളകൗമുദി ( 2022 ), ബിജു കുര്യൻ ദീപിക ( 2023 ) എന്നിവർ ആയിരുന്നു മുൻ വർഷങ്ങളിലെ പ്രൊഫ. കെ.വി തമ്പി മാധ്യമ പുരസ്ക്കാര ജേതാക്കൾ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡെങ്കിപ്പനി ദിനം 16 ന് – ആഴ്ചതോറും ഡ്രൈ ഡേ ആചരിക്കുക

0
പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന...

സിസ്റ്റർ അഭയ കൊലക്കേസ് : പ്രതി ഫാദർ തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂരാന്റെ...

ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി സംഘടനയുടെ സുരക്ഷാ പദ്ധതി

0
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ...

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സെമിനാര്‍ : ആലോചനായോഗം ചേര്‍ന്നു

0
പത്തനംതിട്ട : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാറിന് മുന്നോടിയായുള്ള...