Friday, May 17, 2024 7:15 pm

ഒന്പതുവയസ്സുകാരിയുടെ ദുരൂഹമരണo ; സിബിഐ അന്വേഷിക്കണം – സമരപരിപാടികളുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഗുണ്ടുമലയിലെ ഒന്പതുവയസ്സുകാരിയുടെ ദുരൂഹമരണത്തിൽ രണ്ട് കൊല്ലം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാതെ പോലീസ്. ഇതോടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് സമരത്തിനൊരുങ്ങുകയാണ്. 2019 സെപ്തംബര്‍ 9നാണ് ഗുണ്ടുമല എസ്റ്റേറ്റിലെ താമസക്കാരിയായ ഒന്പതുവയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോര്‍ട്ടത്തിൽ കുട്ടി നിരന്തരം ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെ മരണത്തിലും സംശയമായി. ആദ്യം മൂന്നാര്‍ സിഐയും പിന്നീട് ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും ഒരു തുന്പും കിട്ടിയില്ല.

നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ജില്ലാ പോലീസ് മേധാവി നാര്‍ക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 8 എട്ടംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി വെച്ചു. കുട്ടിയുടെ ബന്ധുക്കളും അയൽവാസികളുമായ ചിലരെ നുണ പരിശോധനക്കടക്കം വിധേയരാക്കിയിട്ടും വഴിത്തിരിവുണ്ടായില്ല. പുതിയതായി ഡമ്മി പരീക്ഷണത്തിന് ഒരുങ്ങുകയാണ് സംഘം. പോലീസ് അന്വേഷണത്തിൽ വിശ്വാസ്യത നഷ്ടമായെന്നാണ് കോണ്ഗ്രസിന്റെ ആരോപണം. ആദ്യം മൂന്നാറിലും പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്താനാണ് കോൺഗ്രസ് തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദില്ലി മദ്യനയക്കേസ് : ആം ആദ്മി പാർട്ടിയെ പ്രതി ചേർത്തതായി ഇഡി സുപ്രീം കോടതിയിൽ

0
ദില്ലി: ദില്ലി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി. സുപ്രീംകോടതിയിലാണ്...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരം ; ഡെങ്കിപ്പനി കേസുകളും ഉയരാമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടങ്ങിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളെയും...

കുടുംബശ്രീ പ്രസ്ഥാനത്തിന് ‘എന്നിടം’ ശക്തിയേകും : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി നല്‍കാന്‍...

മഴ മുന്നറിയിപ്പ്; തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

0
ചെന്നൈ: മേയ് 20 വരെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്...