എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർകോഡ് : എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച് വയസുകാരി അമേയ എന്നിവരാണ് മരിച്ചത്. കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങൾ.

ഒന്നര വർഷമായി വിളിച്ച് ചേർക്കാത്ത റമഡിയൽ സെൽ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുറച്ച് കാലമായി സമരത്തിലാണ്. എന്നാൽ ആരോഗ്യ മന്ത്രി അടക്കമുള്ളവർ മുഖം തിരിക്കുന്നുവെന്നാണ് സമരക്കാരുടെ പരാതി. സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ നേരത്തെ മന്ത്രി സഭായോ​ഗം തീരുമാനിച്ചിരുന്നു. 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് ഇതുവഴി സഹായം കിട്ടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...