Tuesday, May 7, 2024 4:52 pm

കുട്ടിവാക്‌സിൻ നാളെ മുതൽ ; 15-18 പ്രായക്കാരുടെ രജിസ്ട്രേഷൻ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് 15-18 പ്രായക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. കുത്തിവയ്പ് നാളെ ആരംഭിക്കും. കുട്ടികളുടെ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രമാകും നല്‍കുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാക്‌സിനേഷന് എത്തുന്നതാണ് നല്ലത്. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കുന്നുണ്ട്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്പോട് റജിസ്ട്രേഷന്‍ നടത്തിയും കുത്തിവയ്പ് എടുക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിന്‍ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും പകര്‍പ്പ് ശിശു ആരോഗ്യ ഓഫീസര്‍ക്കും (ആര്‍സിഎച്ച്‌ ഓഫീസര്‍) നല്‍കും. ഈ മാസം 10 വരെ ബുധന്‍ ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക്/ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കു കുത്തിവെയ്പ് ഉണ്ടാവും.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധന്‍ ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ 4 ദിവസങ്ങളില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, റജിസ്ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളിലായിരിക്കും പിങ്ക് ബോര്‍ഡ്.

ബുധനും ഞായറും ഒഴികെ എല്ലാ ദിവസവും ജനറല്‍/ജില്ലാ/താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഇവര്‍ക്കു വാക്‌സിന്‍ നല്‍കും. മുതിര്‍ന്നവരുടെ കേന്ദ്രം തിരിച്ചറിയാന്‍ നീല ബോര്‍ഡുകളായിരിക്കും സ്ഥാപിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കർക്കരെ വിവാദം ; കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത്...

0
നൃൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ മഹാരാഷ്ട്ര എ.ടി.എസ്....

ഉഷ്ണതരംഗം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം ; മുഖ്യമന്ത്രിയോട് വിഡി സതീശന്‍

0
തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി സിദ്ധീഖ്

0
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി...

പെരുന്തേനരുവിയില്‍ പമ്പിങ്ങ് തടസ്സപെട്ടിട്ട് രണ്ടു ദിവസം ; പരിഹാരം കാണാതെ അധികൃതര്‍

0
റാന്നി : വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിങ്ങ് തടസ്സപ്പെട്ടിട്ട്...