യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു പണം തട്ടാൻ ശ്രമം ; യുപി സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചാറ്റിങ്ങിലൂടെ യുവതിയുടെ ഫോട്ടോ സ്വന്തമാക്കി പ്രചരിപ്പിക്കുകയും ഇതുപയോഗിച്ച്‌ പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുപി സ്വദേശി യുവാവ് പിടിയിലായി. ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശി മോനുകുമാര്‍ റാവത്താണ് (25) പിടിയിലായത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ച്‌ പാലാ പോലീസിനെ അറിയിച്ചു.

പോലീസ് ഡല്‍ഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2020 ജൂലൈയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. പാലാ സ്വദേശിനിയുമായി മോനുകുമാര്‍ സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. സൗഹൃദം വളര്‍ന്നതോടെ ചാറ്റിങ് വാട്‌സാപ്പിലായി. ഇതുവഴി യുവതിയുടെ ഫോട്ടോകളും വീഡിയോകളും മോനുകുമാര്‍ കരസ്ഥമാക്കി.

ബന്ധം വളര്‍ന്നതോടെ സഹോദരിയുടെ വിവാഹത്തിനെന്നു പറഞ്ഞ് യുവാവ് പണം ആവശ്യപ്പെട്ടു. എങ്കിലും യുവതി നല്‍കിയില്ല. അതോടെ 2021 ഏപ്രിലില്‍ മോനുകുമാര്‍ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചു. യുവതി പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്നു വ്യക്തമായതോടെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി.

അങ്ങിനെയാണ് എയര്‍പോര്‍ട്ടില്‍ വെച്ച്‌ ഇയാള്‍ പിടിയിലായത്. ഡിവൈഎസ്‌പി ഷാജു ജോസ്, എസ്‌എച്ച്‌ഒ കെ.പി.ടോംസണ്‍, എസ്‌ഐമാരായ അഭിലാഷ്, തോമസ് സേവ്യര്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലെത്തിച്ച പ്രതിയെ ഇന്നു പാലാ കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...