ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന് ഹൂതികൾക്കെതിരെ കടുത്ത തിരിച്ചടിയുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന. യെമനിലെ അൽ ഹുദയിദ ലക്ഷ്യമാക്കിയാണ് സംയുക്ത സേന ശക്തമായ ആക്രമണം നടത്തിയത്. നേരത്തെ ആക്രമണത്തിൽ നേരിയ തകരാറുകൾ സംഭവിച്ച സൗദി കപ്പൽ യാത്ര തുടർന്നിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിഷയം പരിഹരിക്കാനും ധാരണയിലെത്താനും ഇറാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ നിലവിൽ രണ്ട് വഴികളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രിയും രാജ്യങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

അതിനിടെ, ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു. മറ്റൊരു സംഭവത്തിൽ, ഒമാൻ കടലിൽ ഇറാന്റെ കപ്പലാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക എൽപിജി ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഈ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. കൂടാതെ, ബഹ്‌റൈനിൽ ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...