ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഓഫീസുകള്‍ ഫെബ്രുവരി 15 മുതല്‍ ഇ-ഓഫീസിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. 101 ഓഫീസുകളാണ് വകുപ്പിന് കീഴില്‍ സംസ്ഥാനത്തുള്ളത്. ഇ-ഓഫീസിലേക്ക് മാറുന്നതോടെ എന്‍ഡ് ടു എന്‍ഡ് കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വകുപ്പായി പൊതുവിതരണ വകുപ്പ് മാറുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റേഷന്‍ വിതരണം, ഭക്ഷ്യധാന്യങ്ങളുടെ അലോക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരണം, വിതരണം തുടങ്ങിയവ നിലവില്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്രാന്‍സ്‌പെരന്‍സി പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. ഇതിന് പുറമേയാണ് എല്ലാ ഓഫിസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നത്.

ഇ-ഓഫീസ് സംവിധാനത്തിലൂടെ സി.ആര്‍.ഒ, ടി.എസ്.ഒ, ഡി.എസ്.ഒ, ഡിവൈ.സി.ആര്‍. എന്നിവര്‍ക്ക് കമ്മീഷണര്‍, ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് നേരിട്ടു ഫയലുകള്‍ അയക്കാനും വേഗത്തില്‍ തീരുമാനമെടുക്കാനും കഴിയും. തപാലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം കുറയ്ക്കാനാകും. ഓരോ ഫയലിന്റെയും നിലവിലെ സ്ഥിതി മനസിലാക്കാം. പേപ്പര്‍ രഹിതമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് വഴി പേപ്പറിന്റെ അമിത ഉപയോഗം കുറയ്ക്കാനാകും. വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് മുഖേന എവിടെ ഇരുന്നും ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതും ഇ-ഓഫീസ് സംവിധാനത്തിന്റെ ഗുണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...