കർക്കരെ വിവാദം ; കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ മഹാരാഷ്ട്ര എ.ടി.എസ്. മേധാവി ഹേമന്ത് കർക്കറെ മരിച്ചത് ആർ.എസ്.എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ വെടിയുണ്ടയേറ്റാണെന്ന ആരോപണം വിവാദമായതോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നുണ പ്രചരിപ്പിച്ചതിനും ബിജെപി സ്ഥാനാർഥിയും അഭിഭാഷകനുമായ ഉജ്ജ്വൽ നികമിനെ അപകീർത്തിപ്പെടുത്തിയതിനുമാണ് കോൺഗ്രസിനും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവറിനുമെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയത്.

തീവ്രവാദിയായ അജ്മൽ കസബിന്റെ വെടിയുണ്ടയല്ല, മറിച്ച് ആർ.എസ്.എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ വെടിയുണ്ടയേറ്റാണ് കർക്കറെ മരിച്ചതെന്ന വിവരം ഉജ്വൽ നികം മറച്ചുവെച്ചുവെന്നായിരുന്നു വഡേറ്റിവർ ആരോപിച്ചത്. വിരമിച്ച മഹാരാഷ്ട്ര ഇൻസ്പെക്ടർ ജനറൽ എസ്.എം. മുഷ്‌റിഫ് എഴുതിയ ‘ഹൂ കിൽഡ് കർക്കറെ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....