Friday, May 3, 2024 7:28 pm

സംസ്ഥാനത്ത് ഇന്ന് 98,084 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്തെ 9 ശതമാനം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. 16,625 ഡോസ് വാക്സിനാണ് ജില്ലയില്‍ നല്‍കിയത്. 16,475 പേര്‍ക്ക് വാക്സിന്‍ നല്‍കി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേര്‍ക്ക് വാക്സിന്‍ നല്‍കി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 8023, കൊല്ലം 8955, പത്തനംതിട്ട 4383, ആലപ്പുഴ 10,409, കോട്ടയം 3457, ഇടുക്കി 5036, എറണാകുളം 3082, തൃശൂര്‍ 16,625, പാലക്കാട് 11,098, മലപ്പുറം 2011, കോഴിക്കോട് 2034, വയനാട് 3357, കണ്ണൂര്‍ 16,475, കാസര്‍ഗോഡ് 3139 എന്നിങ്ങനെയാണ് കുട്ടികള്‍ക്കുള്ള വാക്സിന്‍ നല്‍കിയത്.

കുട്ടികള്‍ക്കായി 949 വാക്സിനേഷന്‍ കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്ക് 696 വാക്സിനേഷന്‍ കേന്ദ്രങ്ങളും ഉള്‍പെടെ ആകെ 1645 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ ഒരു ഡോസ് വാക്സിനും 80 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം ; കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പൊലീസ്...

എ.സി 26ന് മുകളിലായി ക്രമീകരിക്കണം ; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കൊച്ചി : ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി...

ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിലെ സമ്മർ ക്യാമ്പ് സമാപിച്ചു

0
പത്തനംതിട്ട : ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി നടന്ന 15...