എൽഡിഎഫ്‌ അവിശ്വാസം പാസായി ; കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണവും യുഡിഎഫിന്‌ നഷ്‌ടമായി

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായി. പത്തനംതിട്ട ജില്ലയിൽ യുഡിഎഫിന്‌ അധികാരമുണ്ടായിരുന്ന ഏക ബ്ലോക്ക്‌ പഞ്ചായത്തായിരുന്നു കോയിപ്രം. പ്രസിഡന്റായിരുന്ന ജിജി ജോൺ മാത്യുവും വൈസ്‌ പ്രസിഡന്റായിരുന്ന ലാലു തോമസും രാഷ്‌ട്രീയ വൈരാക്യം മൂലം സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ എൽഡിഎഫ് അംഗങ്ങൾ ഡിസംബർ 20ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും അവിശ്വാസ പ്രമേയവും നൽകിയിരുന്നു. തുടർന്ന്‌ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ആർ മുരളീധരൻ പഞ്ചായത്ത് അംഗങ്ങളായ 13 പേർക്കും നോട്ടീസ് നൽകി.

ആകെ 13 സീറ്റിൽ യുഡിഎഫിന്‌ 7, എൽഡിഎഫ് 6 എന്നിങ്ങനെയായിരുന്നു കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കരുതെന്നും യോഗം ബഹിഷ്‌കരിക്കാനും വിപ്പ് നൽകിയിരുന്നെങ്കിലും പ്ലാങ്കമൺ ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് അംഗം ഉണ്ണി പ്ലാചേരി വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുക്കുകയും അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസിഡന്റ് ജിജി ജോൺ മാത്യുവിനെതിരെ അഭിപ്രായം രേഖപ്പെടുത്തുകയും വോട്ടു ചെയ്യുകയും ചെയ്‌തു.

ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് ലാലു തോമസിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിലും എൽഡിഎഫിലെ 6 അംഗങ്ങളും ഉണ്ണി പ്ലാച്ചേരിയും ലാലു തോമസിനെതിരെ അഭിപ്രായം രേഖപ്പെടുത്തുകയും വോട്ടു ചെയ്യുകയും ചെയ്‌തതോടെയാണ്‌ യുഡിഎഫിന് കോയിപ്രം പഞ്ചായത്തിലെ ഭരണം നഷ്‌ട‌മായത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...