Monday, April 29, 2024 9:17 pm

തിങ്കളാഴ്ച കെഎസ്ആര്‍ടിസി സര്‍വീസുകളിലൂടെ നേടിയത് ആറുകോടിയിലധികം രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജനുവരി 3 തിങ്കളാഴ്ച കെഎസ്ആര്‍ടിസി സര്‍വീസുകളിലൂടെ നേടിയത് ആറുകോടിയിലധികം രൂപ. കൊവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്ക് സര്‍വീസിലൂടെ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണ് ഇത്. പുതുവത്സര അവധിക്ക് ശേഷം വന്ന ആദ്യ തിങ്കളാഴ്ചയാണ് ഇത് നടന്നത്. ശബരിമല പമ്പ റൂട്ടിലെ സര്‍വീസില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്.

സൗത്ത് സോണിൽനിന്ന് 2,65,39,584 രൂപയും നോർത്ത് സോണിൽനിന്ന് 1,50,23,872 രൂപയും,സെൻട്രൽ സോണിൽനിന്ന് 2,02,62,092 രൂപയുമാണ് ജനുവരി 3ന് കെഎസ്ആര്‍ടിസി നേടിയത്. കൊവിഡ് ലോക്ക്ഡൌണിന് മുന്‍പ് ഏഴുകോടിയില്‍ അധികം രൂപ അവധി ദിവസങ്ങള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ലഭിച്ചിരുന്നു.

നിലയ്ക്കല്‍ പമ്പ റൂട്ടില്‍ മികച്ച വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. തിരക്ക് വരുന്നതിന് അനുസരിച്ച് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇവിടെ സര്‍വീസ് നടത്തുന്നത് എന്ന് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ഓഫീസര്‍ അറിയിക്കുന്നു. ചെങ്ങന്നൂര്‍, കുമളി, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നുണ്ട്.

മകരവിളക്കിനോട് അനുബന്ധിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കാനാണ് കെഎസ്ആര്‍ടിസി പദ്ധതി. കൊവിഡിന് മുന്‍പ് കേരളത്തില്‍ കെഎസ്ആര്‍ടിസി 5800 ബസ് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇപ്പോള്‍ ഇത് 3000 ബസുകളാണ്. തിരുക്കുള്ള ദിവസങ്ങളില്‍ ഇതില്‍ അഞ്ചൂറോളം സര്‍വീസുകള്‍ കൂടുതല്‍ നടത്താറുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’ ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി...

യുജിസി വിലക്കിലും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു ; ഗവര്‍ണര്‍ക്ക്...

0
തിരുവനന്തപുരം: യുജിസി വിലക്കിയിട്ടും കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന...

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ സി.ബി.ഐ അന്വേഷണം...

വഴിയ്ക്ക് വേണ്ടി അയിരൂർ ഗ്രാമപഞ്ചായത്ത് പടിക്കൽ 300 ദിവസമായി സമരം ചെയ്യുന്ന വയോധിക

0
റാന്നി: അയിരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ വഴിക്കുവേണ്ടി 300 ദിവസമായി സത്യാഗ്രഹ...