വഴിയ്ക്ക് വേണ്ടി അയിരൂർ ഗ്രാമപഞ്ചായത്ത് പടിക്കൽ 300 ദിവസമായി സമരം ചെയ്യുന്ന വയോധിക

For full experience, Download our mobile application:
Get it on Google Play

റാന്നി: അയിരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ വഴിക്കുവേണ്ടി 300 ദിവസമായി സത്യാഗ്രഹ സമരം ചെയ്യുന്ന വയോധികയെ പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നതായി ആരോപണം. അയിരൂർ പഞ്ചായത്തിലെ ഇലങ്കത്ത് വീട്ടീൽ സരസമ്മ (86) യും മകൾ ഉഷയും കൂടിയാണ് പഞ്ചായത്തോഫീസിനു മുൻപിൽ വീട്ടിലേക്കുള്ള വഴിക്കു വേണ്ടി സത്യഗ്രഹം നടത്തുന്നത്. സമരം തുടങ്ങി ഒരു കൊല്ലം എത്താറാട്ടും മുഖം തിരിച്ച സമീപനമാണെന്നാണ് സമരക്കാർ പറയുന്നത്. തുടർന്നും പഞ്ചായത്ത് തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ ആത്മാഹൂതിയല്ലാതെ മറ്റ് മാർഗ്ഗം ഇല്ലെന്നാണ് ഇവർ പറയുന്നത്. വീട്ടിലേക്കുള്ള പൊതുവഴി അയൽവാസി കെട്ടിയടച്ചതിനാൽ വഴിക്ക് സൗകര്യം ഇല്ലെന്നുള്ള പരാതിയുമായാണ് പഞ്ചായത്തിനെ ഇവര്‍ സമീപിക്കുന്നത്. എന്നാൽ 10 മാസം കഴിഞ്ഞിട്ടും പഞ്ചായത്ത് കോടതി ഇടപെട്ടെന്ന് പറഞ്ഞ് വിഷയം പരിഹരിക്കാതെ പറ്റിക്കുകയാണെന്നാണ് സരമ്മയുടേയും മകൾ ഉഷയുടെയും ആരോപണം.

പരാതി കൊടുത്ത് പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ പ്ലക്കാർഡുമായി സമരം തുടങ്ങിയതോടെ പഞ്ചായത്ത് സമരം അവസാനിപ്പിക്കാൻ ആവശ്യപെട്ടു. എന്നാൽ ആവശ്യം സാധിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇടപെട്ട് ചർച്ച ചെയ്ത് 15 ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നല്കി. എന്നാൽ 300 ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ സരമ്മയുടെ മകൾ ഉഷ പഞ്ചായത്തിനെ സമീപിച്ചപ്പോൾ വിഷയത്തിൽ കോടതി നോട്ടീസ് ഉള്ളതിനാൽ പ്രശ്നം പിന്നീട് പരിഹരിക്കാമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ആദ്യം പരിഹാരം ഉണ്ടാക്കാമെന്ന് വാക്ക് പറഞ്ഞ് സമരത്തിൽ നിന്ന് പിൻമാറാന്‍ പറഞ്ഞു പഞ്ചായത്ത് പറ്റിച്ചതിനാൽ വീണ്ടും സമരം തുടരുകയായിരുന്നു വയോധികയായ സരസമ്മയും മകളും. പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നതിനാൽ ആവശ്യം സാധിക്കാൻ ആത്മാഹൂതി അല്ലാതെ മറ്റ് മാർഗ്ഗം ഇല്ലെന്നാണ് സരസമ്മ പറയുന്നത്. ഇതിനിടയിൽ സർക്കാർ നടത്തിയ പരാതി പരിഹാരമേളകളിലും പത്തനംതിട്ട ജില്ലാ കളക്ടർക്കും പരാതി നല്കിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ഇവർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....