കണ്ണൂർ: ശ്രീകണ്ഠപുരത്ത് സംഘർഷം. പണമിടപാട് തർക്കത്തെ ചൊല്ലിയുള്ള കൂട്ടത്തല്ലിൽ 6 പേർക്കെതിരെ കേസെടുത്തു.കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു. പക്ഷെ മകനുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഇല്ലെന്നാണ് മുഹമ്മദ് ബ്ലാത്തൂരിന്‍റെ പ്രതികരണം. സംഘടിച്ചെത്തി ആശുപത്രിയിൽ കയറി അതിക്രമം നടത്തുകയായിരുന്നു എന്നും മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























