ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെ സഭയിൽ വേറിട്ട രീതിയിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രസംഗത്തിനിടെ മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനം ആലപിച്ചാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനത്തിന്റെ നാല് വരികളാണ് സുരേഷ് ഗോപി ലോക്സഭയിൽ പാടിയത്. ‘പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും മണ്ണാണ്. എം. മുകുന്ദന്റെയും എം.ടി. വാസുദേവൻ നായരുടെയും വയലാറിന്റെയും ദേവരാജന്റെയും ജോൺസൺ മാഷിന്റെയുമൊക്കെ മണ്ണിനാണ് ഇനി കേരള എന്ന് മറന്ന് കേരളം എന്ന് വിളിക്കൂ എന്ന് പറയുന്ന വലിയ നെറ്റിപ്പട്ടം ശ്രീ നരേന്ദ്ര മോദിയുടെ സർക്കാർ ചാർത്തി നൽകിയിരിക്കുന്നത്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

തുടർന്നാണ് ഗാനത്തെക്കുറിച്ച് വിശദീകരിച്ച് ആലാപനത്തിലേക്ക് കടന്നത്. ‘ഒരു മഹാകവി എഴുതിയ, സംഗീതജ്ഞൻ ചിട്ടപ്പെടുത്തിയ, വിശ്വഗായകൻ കെ.ജെ. യേശുദാസിന്റെ ശബ്ദത്തിൽ ഇന്നും മലയാളികൾ ഓർക്കുന്ന ഗാനം നാല് വരി പാടുന്നു’ എന്ന് പറഞ്ഞശേഷമായിരുന്നു സുരേഷ് ഗോപി പാട്ട് പാടിയത്. നാല് വരികൾ പൂർത്തിയാക്കിയ ശേഷം കൈകൂപ്പി നന്ദി പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയില്ലാതെയാണ് പാസാക്കിയത്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ പാസാക്കിയത്. രാജ്യസഭ കൂടി ബിൽ പാസാക്കിയാൽ മാത്രമേ നിയമമായി പ്രാബല്യത്തിൽ വരികയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...