Monday, May 27, 2024 8:39 am

ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളില്‍ 100ശതമാനം വര്‍ധന – ജാഗ്രത തുടരണം : ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളില്‍ 100ശതമാനം വര്‍ധനയുണ്ടായതായും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായി തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും കേസുകള്‍ വലിയരീതിയില്‍ വര്‍ധിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ കോഴിക്കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. എല്ലാവരും വളരെ ജാഗ്രത തുടരണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അത് കേസുകള്‍ വര്‍ധിക്കാനിടയാക്കും. അതുകൊണ്ട് തന്നെ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

അനാവശ്യമായ യാത്രകള്‍, ആള്‍ക്കൂട്ടങ്ങള്‍ എന്നിവ ഒഴിവാക്കണം. കഴിഞ്ഞയാഴ്ചയിലെ കോവിഡ് ബാധിതരുടെ കണക്ക് പരിശോധിച്ചാല്‍ 20നും നാല്‍പ്പതിനും ഇടയിലുള്ളവരാണ് കൂടുതല്‍ രോഗികള്‍. ഇതിന് കാരണം സമ്പര്‍ക്കമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചവര്‍ 99 ശതമാനാണ്. രണ്ട് ഡോസും സ്വീകരിച്ചത് 82 ശതമാനമാണെന്നും കരുതല്‍ ഡോസ് 60,000ലധികം പേര്‍ക്ക് നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം ; കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു ; അച്ഛനും മക്കളും...

0
കണ്ണൂർ : കണ്ണൂർ പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത്...

ഡൽഹിയിൽ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ച ആശുപത്രിയ്‌ക്ക് ലൈസൻസില്ല ; ഡോക്‌ടർമാർക്ക് യോഗ്യതയുമില്ല, ഗുരുതര വീഴ്ച

0
ഡൽഹി: കിഴക്കൻ ഡൽഹിയിൽ ശനിയാഴ്‌ച രാത്രിയിൽ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ...

അജീഷിനെ ബന്ധു വെട്ടിയതിന് കാരണം ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയം ; ഒളിവിൽ പോയ പ്രതിക്കായി...

0
കോട്ടയം: കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിനായി പോലീസ് അന്വേഷണം...

ഒഡിഷയിൽ നിന്ന് കാറിൽ കടത്തിയ കഞ്ചാവുമായി ആറംഗ സംഘം അറസ്റ്റിൽ

0
ആലപ്പുഴ: ഒഡിഷയിൽനിന്ന് കാറിൽ കടത്തിയ 15 കിലോ കഞ്ചാവുമായി ആറംഗസംഘം അറസ്റ്റിൽ....