Saturday, May 25, 2024 8:03 am

കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,30,000 ത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. ദേശീയ ലോക്ക്ഡൗണ്‍ അജണ്ടയിലില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മരണസംഖ്യയും ഉയരുകയാണ്. യുപിയില്‍ 13000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും ദില്ലിയിലും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 46,723 പേരും ദില്ലിയില്‍ 27,561പേരും രോഗബാധിതരായി. ദില്ലിയില്‍ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ ഇന്നലെ 17934 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 7372 പുതിയ രോഗികളുണ്ട്. 19 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 36905 ആയി. ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.3% ആണ്. സംസ്ഥാനത്തെ ടിപിആര്‍ 11.3% ആയി ഉയര്‍ന്നു. നാളെ പൊങ്കല്‍ ഉത്സവം തുടങ്ങാനിരിക്കെ സാമൂഹിക നിയന്ത്രണം ഉറപ്പാക്കാന്‍ 16000 പോലീസുകാരെയാണ് ചെന്നെയില്‍ മാത്രം വിന്യസിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നുണ്ട്. രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങള്‍ തുടരുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അദാനിക്കതിരായ ഡിആർഐ കേസില്‍ അടിയന്തരമായി ഉത്തരവിറക്കണം ; ചീഫ് ജസ്റ്റിസിന് കത്ത് അയച്ച് രാജ്യാന്തര...

0
ഡല്‍ഹി: കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ കേസില്‍ അടിയന്തരമായി വാദംകേട്ട്...

‘അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്പ’ ; കണ്ണൂരിൽ സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

0
കണ്ണൂർ: അയ്യൻകുന്നിൽ വനിതാ സഹകരണ സംഘത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ്....

ലോക്‌സഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

0
​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. യു​പി, ബി​ഹാ​ർ,...

ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ സ്വ​ന്തം പി​താ​വി​ന് തന്നെ വി​ട്ടു​ന​ല്‍​കാ​ന്‍ കോടതി ഉ​ത്ത​ര​വ്

0
കൊ​ച്ചി: ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ ഏ​ഴു​വ​യ​സു​കാ​ര​നെ സ്വ​ന്തം അ​ച്ഛ​നു വി​ട്ടു​ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി...