Monday, April 29, 2024 10:36 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളായി പീഡിപ്പിച്ച റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനൊന്നു വയസുള്ള രണ്ടു പെണ്‍കുട്ടികളെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ റിട്ട.സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ വീട്ടില്‍ സുരേന്ദ്രന്‍ (65) ആണ് അറസ്റ്റിലായത്. 11 വയസുള്ള രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഇതില്‍ ഒരു കുട്ടിയെ ഇയാള്‍ നാലു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സുരേന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നത്. കൊടുമണ്‍ എസ്‌എച്ച്‌ഒ മഹേഷ്‌ കുമാറിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഓ ഗോപന്‍, സിപിഓമാരായ പ്രദീപ്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല ; മാറ്റി നിർത്തുമെന്ന് സിഎംഡി

0
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ...

വേനല്‍ ചൂട് ; വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം

0
വയനാട് : സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട്...

പാലക്കാട് മാത്രമല്ല, തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം ; അതീവ ജാഗ്രത വേണം, നിര്‍ദേശങ്ങള്‍

0
തൃശൂര്‍: പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി...

എല്ലാ വർഷവും പാഠപുസ്തകങ്ങൾ അവലോകനം ചെയ്യാൻ എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം

0
ന്യൂഡൽഹി: എല്ലാ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിന് മുമ്പ്...