നാറാണംമൂഴിയില്‍ രൂക്ഷമായ വരള്‍ച്ച  ; പമ്പാനദിയില്‍ തടയണയും കോസ് വേയും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാനദിയിലെ കൊടുമ്പുഴ കടുമീന്‍ചിറ അമ്പലക്കടവ് കരകളെ ബന്ധിപ്പിച്ച് കോസ് വേയോടു കൂടിയ തടയണയും, അത്തിക്കയം ചീങ്കയില്‍പ്പടിയില്‍ തടയണയും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബി.കെ.എം.യു നാറാണംമൂഴി മേഖലാ സെക്രട്ടറി അനില്‍ അത്തിക്കയം ജലസേചന വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. നാറാണംമൂഴി പഞ്ചായത്ത് വേനല്‍ക്കാലത്ത് രൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശമാണ്. വര്‍ഷകാലത്ത് ജലസമൃദ്ധമാകുന്ന പമ്പാനദി വേനല്‍ കടുക്കുന്നതോടെ വെള്ളത്തിന്റെ ഒഴുക്കു നിലച്ച് വറ്റി വരളും. മുമ്പ് ജലസമൃദ്ധമായിരുന്ന നദി പെരുന്തേനരുവി ഡാം വന്നതോടെയാണ് മുറിഞ്ഞ് ഒഴുകുന്ന നിലയിലേക്കെത്തിയതത്. പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് ഈ നദിയാണ്. തടയണയും കോസ് വേയും നിര്‍മ്മിച്ചാല്‍ വേനല്‍ക്കാലത്തും നദിയെ ജലസമൃദ്ധമാക്കി നിലനിര്‍ത്താന്‍ കഴിയും. കൂടാതെ കൊച്ചുകുളം, ചണ്ണ, കുടമുരട്ടി, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാരുടെ യാത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...