Monday, April 29, 2024 8:26 am

സീറോ മലബാർ സഭാ സിനഡ് ഇന്ന് അവസാനിക്കുന്നു ; കുർബാന ഏകീകരണത്തിൽ വിട്ടു വീഴ്ചയില്ലെന്നു സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സീറോ മലബാര്‍ സഭാ സിനഡിന് ഇന്ന് സമാപനം. കുര്‍ബാന ഏകീകരണത്തില്‍ സിനഡ് തീരുമാനം നടപ്പാക്കാതിരുന്ന എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ആന്‍റണി കരിയലിനെതിരെ നടപടികള്‍ക്കുള്ള സാധ്യത സജീവമാണ്. കുര്‍ബാന ഏകീകരണം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വൈദികര്‍ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.

കുര്‍ബാന ഏകീകരണത്തെ ചൊല്ലി സീറോ മലബാര്‍ സഭയില്‍ വിവാദം അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കവേയാണ് സിനഡ് നടന്നത്. ഒരു വിഭാഗം വൈദികരും ആറ് ബിഷപ്പുമാരും സിനഡ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എതിര്‍ ശബ്ദങ്ങള്‍ക്കെതിരെ ഇതുവരെയും സിനഡ് നിലപാട് വ്യക്തമാക്കിയട്ടില്ല. ഏകീകരണവുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് സിനഡ് തീരുമാനം.

എറണാകുളം അങ്കമാലി അതിരൂപത മാത്രമാണ് വലിയ രീതിയില്‍ ഇതിന് എതിര്‍പ്പ് ഉയര്‍ത്തുന്നത്. ഇതിനെ എങ്ങനെ മറികടക്കണം എന്നത് സംബന്ധിച്ച്‌ സിനഡില്‍ ചര്‍ച്ചകള്‍ ഉണ്ടായി. എന്നാല്‍ സിനഡ് നിര്‍ദ്ദേശങ്ങളെ ഏതു വിധേനയും പ്രതിരോധിക്കാനാണ് അതിരൂപതയിലെ വൈദികരുടെ നിലപാട്.എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഹൗസില്‍ വൈദികര്‍ നടത്തുന്ന പട്ടിണി സമരം തുടരുകയാണ്. ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്താനുള്ള തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ കടുപ്പിക്കമെന്ന് അതിരൂപത സംരക്ഷണ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

ഏഴു ദിവസങ്ങളിലായി സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലാണ് സമ്ബൂര്‍ണ്ണ സിനഡ് നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും കോവിഡ് കാരണം ഓണ്‍ലൈനായാണ് സിനഡ് ചേര്‍ന്നത്. കുര്‍ബാന ഏകീകരണത്തില്‍ കഴിഞ്ഞ സിനഡിലും ഒത്തൊരുമ ഇല്ലായിരുന്നുവെന്നും, 12 ബിഷപ്പുമാരുടെ വിയോജിപ്പ് വത്തിക്കാനെ അറിയിച്ചില്ല എന്നും സിനഡില്‍ പങ്കെടുത്ത ആറ് ബിഷപ്പുമാര്‍ വത്തിക്കാന് കത്തെഴുതിയിരുന്നു. ഇതെല്ലാം സിനഡില്‍ ചര്‍ച്ചയായി.

സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്നു വിരമിച്ചവരുമായ 57 വൈദികമേലധ്യക്ഷന്‍മാര്‍ സിനഡില്‍ പങ്കെടുത്തു. വിരമിച്ച അഞ്ച് മെത്രാന്‍മാര്‍ അനാരോ​ഗ്യംമൂലം സിനഡില്‍ പങ്കെടുത്തില്ല. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020 ആഗസ്റ്റ് മാസത്തിലും 2021 ജനുവരി മാസത്തിലും 2021 ആ​ഗസ്റ്റ് മാസത്തിലുമായി മൂന്ന് സിനഡ് സമ്മേളനങ്ങള്‍ നടത്തിയത് ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമിലാണ്. പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയ പ്രത്യേക മാര്‍ഗരേഖയനുസരിച്ചാണ് ഇത്തരത്തില്‍ ഓണ്‍ലൈനായി സിനഡ് സമ്മേളനങ്ങള്‍ നടത്തിയത്.കോവിഡ് മാനദ‍ണ്ഡങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച്‌ മെത്രാന്‍ സിനഡ് നടത്തുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരിക്കൊമ്പനെ നാട് കടത്തിയിട്ട് ഒരു വർഷം ; തിരുനെൽവേലി കളക്കാട് മുണ്ടൻ തുറൈ കടുവ...

0
ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ നാട് കടത്തിയിട്ട്...

ചാമരാജനഗർ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ വി. ശ്രീനിവാസ് പ്രസാദ് അന്തരിച്ചു

0
മൈസൂരു: കര്‍ണാടക ചാമരാജനഗർ എം.പിയും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി....

‘മുഴുവൻ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും’; മേയർ – KSRTC ഡ്രൈവർ വാക്ക് പോര്...

0
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും- KSRTC ഡ്രൈവറും നടുറോഡിൽ...

സംസ്ഥാനത്ത് സൂര്യാഘാതം മൂലം രണ്ട് മരണം ; ഏറെ ശ്രദ്ധിക്കേണ്ടത് ഈ രണ്ട് ജില്ലകള്‍,...

0
തിരുവനന്തപുരം: സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രതയോടെ...