തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം ; തക്കാളി ഇങ്ങനെ ഉപയോ​ഗിക്കാം

For full experience, Download our mobile application:
Get it on Google Play

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. അതിനായി പ്രകൃതിദത്ത ഫേസ് പാക്കുകൾ തന്നെ പരീക്ഷിക്കാം. തക്കാളി മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ സഹായിക്കുന്നു. തക്കാളി ചർമ്മത്തിലെ അധിക എണ്ണമായതിന്റെ ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി നിങ്ങളുടെ മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു.

തക്കാളിയിൽ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇവ നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകയും ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്ത് സുഷിരങ്ങൾ തുറക്കുകയും ചെയ്യുന്നു. അങ്ങനെ തിളക്കമുള്ളതും മൃദുവായതുമായ ചർമ്മം വെളിപ്പെടുന്നു. മുഖസൗന്ദര്യത്തിനായി തക്കാളി ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം.

തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോൽ പീൽ ചെയ്തെടുക്കാം. ശേഷം മിക്സിയിൽ അൽപം വെള്ളത്തോടൊപ്പം ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ കടലമാവ് കൂടി ചേർത്ത് മിക്സ് ചെയ്ത്  പാക്കാക്കാം. ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റാൻ സഹായിക്കും.

തക്കാളി മിക്സിയിൽ അൽപം പാലും ചേർത്ത് അരക്കുക. ഇതിലേക്ക് അൽപം ഓട്സ് കൂടി പൊടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.  ഇത് മികച്ചൊരു മാസ്കിനൊപ്പം തന്നെ നല്ലൊരു സ്ക്രബർ കൂടിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബസ് യാത്രയ്ക്കിടെ വയോധികയുടെ 6 പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച യുവതികൾ അറസ്റ്റിൽ

0
നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ ബസ് യാത്രയ്ക്കിടെ വയോധികയുടെ സ്വർണമാല മോഷ്ടിച്ച...

കിളിമാനൂർ തട്ടിക്കൊണ്ടുപോകൽ , മുഖ്യപ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കിളിമാനൂരിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി...

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി തൃണമൂൽ...

ഡോ. റാമിന്റെ അറസ്റ്റ് : ക്രൈംബ്രാഞ്ചിന് ഗുരുതര വീഴ്ച ; അന്വേഷണത്തിന് പുതിയ സംഘം

0
കണ്ണൂർ : ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായ കാര്യങ്ങൾ...