Tuesday, April 30, 2024 2:00 pm

കേരള കോൺഗ്രസ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിനും നേതൃയോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെമ്പർഷിപ്പ് പ്രവർത്തനം വിപുലീകരിച്ച് കേരള കോൺഗ്രസ് പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണമെന്നും ജനഹിതം മാനിക്കാതെ കെ-റെയിൽ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗവൺമെൻ്റ് ജനവികാരം മാനിച്ച് കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ ആവശ്യപ്പെട്ടു. ഒരു കാരണവശാലും  കെ- റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കേരള കോൺഗ്രസും യു.ഡി എഫും അനുവദിക്കുകയില്ല.

കേരളത്തെ കലാപ ഭൂമി ആക്കി മാറ്റുവാനും ചോരപ്പുഴ ഒഴുക്കുവാനുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും കൊലക്കത്തി താഴെയിട്ട് സമാധാനം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ലതലാ മെമ്പർഷിപ്പ് ക്യാമ്പയിനും നേതൃയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ഭാരവാഹികളായ ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. ഡി. കെ ജോൺ, ജോൺ കെ. മാത്യൂസ്, ഏബ്രഹാം കലമണ്ണിൽ, അഡ്വ. വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, അഡ്വ. എൻ. ബാബു വർഗീസ്,  ജോർജ്ജ് കുന്നപ്പുഴ, ദീപു ഉമ്മൻ, റോയി ചാണ്ടപ്പിള്ള, തോമസ് മാത്യൂ,  ജോർജ്ജ് വർഗീസ് കൊപ്പാറ, കെ. വി കുറിയക്കോസ്, ജോസ് കെ. എസ്, രാജു പുളിംമ്പള്ളിൽ,  ബിനു കുരുവിള എന്നീവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം ; യുവാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എംആർഐ സ്കാനിംഗ്...

ഒന്നും മനപൂർവ്വമായിരുന്നില്ലെന്ന് തരൂർ ; ചില വാക്കുകൾ വേദനിപ്പിച്ചെങ്കിലും ദേഷ്യമൊന്നുമില്ലെന്ന് പന്ന്യൻ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ വലിയ വാക്പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ...

വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടൽ

0
കമ്പമല: വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത്...

മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്

0
കൊച്ചി : കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്....