ഡോ.എം.എസ്. സുനിലിന്റെ 234 – മത് സ്നേഹ ഭവനം ; ശോഭനയ്ക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതം അല്ലാതെ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 234 – മത്തെ സ്നേഹഭവനം ഷിക്കാഗോ മലയാളി അസോസിയേഷൻ  എം.വി.ചാക്കോയുടെ സഹായത്താൽ മുണ്ടപ്പള്ളി മുളമുക്ക് കുഴിപ്ലാവിള ശോഭനയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട് നിർവഹിച്ചു.

വർഷങ്ങളായി അടച്ചുറപ്പില്ലാത്ത മൺകുടിലിൽ ആയിരുന്നു ശോഭനയും രോഗിയായ ഭർത്താവ് രാജീവും മൂന്നു കുട്ടികളും താമസിച്ചിരുന്നത്. എട്ടു വയസ്സ് പ്രായമുള്ള രണ്ടാമത്തെ കുട്ടി സംസാരശേഷിയില്ലാത്ത അവസ്ഥയിലാണ്.  ഇവരുടെ ദയനീയാവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ അവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് പണിത് നൽകുകയായിരുന്നു.

ചടങ്ങിൽ അസോസിയേഷൻ പ്രതിനിധികളായ സാബു അച്ചേട്ട്, സെബി അച്ചേട്ട്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം.മനു, വാർഡ് മെമ്പർ മുണ്ടപ്പള്ളി സുഭാഷ്, ഡോ. കെ.സന്തോഷ് ബാബു., കെ.പി. ജയലാൽ, ബൈജു മുണ്ടപ്പള്ളി, മുണ്ടപ്പള്ളി തോമസ്, ജോർജ്ജ് വടുതല, ജോൺ അത്തിത്തറ, ജോസി കൊട്ടാരത്തുമലയിൽ എന്നിവർ പ്രസംഗിച്ചു.  ജോൺസൺ കണ്ണൂക്കാടൻ, ജോഷി വെള്ളികളം, മനോജ് അച്ചേട്ട് എന്നിവർ നേതൃത്വം നൽകുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഏഴാമത്തെ സ്നേഹ ഭവനമാണ്  കൈമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...