കേരള കോൺഗ്രസ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിനും നേതൃയോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെമ്പർഷിപ്പ് പ്രവർത്തനം വിപുലീകരിച്ച് കേരള കോൺഗ്രസ് പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരണമെന്നും ജനഹിതം മാനിക്കാതെ കെ-റെയിൽ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗവൺമെൻ്റ് ജനവികാരം മാനിച്ച് കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ ആവശ്യപ്പെട്ടു. ഒരു കാരണവശാലും  കെ- റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കേരള കോൺഗ്രസും യു.ഡി എഫും അനുവദിക്കുകയില്ല.

കേരളത്തെ കലാപ ഭൂമി ആക്കി മാറ്റുവാനും ചോരപ്പുഴ ഒഴുക്കുവാനുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും കൊലക്കത്തി താഴെയിട്ട് സമാധാനം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ലതലാ മെമ്പർഷിപ്പ് ക്യാമ്പയിനും നേതൃയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ഭാരവാഹികളായ ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. ഡി. കെ ജോൺ, ജോൺ കെ. മാത്യൂസ്, ഏബ്രഹാം കലമണ്ണിൽ, അഡ്വ. വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, അഡ്വ. എൻ. ബാബു വർഗീസ്,  ജോർജ്ജ് കുന്നപ്പുഴ, ദീപു ഉമ്മൻ, റോയി ചാണ്ടപ്പിള്ള, തോമസ് മാത്യൂ,  ജോർജ്ജ് വർഗീസ് കൊപ്പാറ, കെ. വി കുറിയക്കോസ്, ജോസ് കെ. എസ്, രാജു പുളിംമ്പള്ളിൽ,  ബിനു കുരുവിള എന്നീവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....