Saturday, June 8, 2024 10:26 am

വൈദ്യുതി തൂണ്‍ ചരിഞ്ഞു : അപകടം ഒഴിവായത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : മണിമല – റാന്നി 33 കെവി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന തൂണ്‍ ചരിഞ്ഞു സമീപത്തെ കെട്ടിടത്തിനു മുകളിലേയ്ക്കു വീണു. ഇന്നു കാലത്ത് 6 മണിയോടെ ചെത്തോങ്കരയിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വീതി കൂട്ടി നിര്‍മ്മിക്കുവാന്‍ കുഴിയെടുത്തിടത്താണ് സംഭവം. ഒരാഴ്ച മുന്‍പാണ് പഴയ പാലം പൊളിച്ചത്. പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് സമീപത്ത് എടുത്ത കുഴി ഇടിഞ്ഞുതാണതോടെയാണ് വൈദ്യുതി തൂണ്‍ മറിഞ്ഞുവീണത്.

അപകടം ഉണ്ടായാല്‍ ഉടന്‍ ഓഫാകുന്ന തരത്തിലുള്ള സജ്ജീകരണമുണ്ടായിരുന്നതാണ് അപകടം ഒഴിവാകാന്‍ കാരണമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ടൗണില്‍ വൈദ്യുതി മുടങ്ങാതിരിക്കാനായി മന്ദിരം സബ് സ്റ്റേഷനിലേയ്ക്ക് മണിമലയില്‍ നിന്നും വൈദ്യുതി എത്തിക്കുന്ന ലൈനാണിത്. തൂണ്‍ പുനസ്ഥാപിച്ച് വൈദ്യുതി തടസ്സം ഒഴിവാക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി ആരംഭിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണധ്വജ നിർമ്മാണം : തേക്കുമരം എണ്ണത്തോണിയിൽ

0
തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി...

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി ; മുഖ്യപ്രതി അറസ്റ്റിൽ...

0
തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ...

വീടിന് മുന്നിൽ ബസ് നിർത്താതിൽ പ്രകോപനം ; കോഴിക്കോട് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ...

0
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ...

തിരുവല്ല റവന്യൂ ടവറിൽ കുടുംബകോടതി പ്രവർത്തനം തുടങ്ങി

0
തിരുവല്ല : കുടുംബകോടതി തിരുവല്ല റവന്യൂ ടവറിന്‍റെ മൂന്നാം നിലയിൽ പ്രവർത്തനം...