വൈദ്യുതി തൂണ്‍ ചരിഞ്ഞു : അപകടം ഒഴിവായത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : മണിമല – റാന്നി 33 കെവി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന തൂണ്‍ ചരിഞ്ഞു സമീപത്തെ കെട്ടിടത്തിനു മുകളിലേയ്ക്കു വീണു. ഇന്നു കാലത്ത് 6 മണിയോടെ ചെത്തോങ്കരയിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വീതി കൂട്ടി നിര്‍മ്മിക്കുവാന്‍ കുഴിയെടുത്തിടത്താണ് സംഭവം. ഒരാഴ്ച മുന്‍പാണ് പഴയ പാലം പൊളിച്ചത്. പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് സമീപത്ത് എടുത്ത കുഴി ഇടിഞ്ഞുതാണതോടെയാണ് വൈദ്യുതി തൂണ്‍ മറിഞ്ഞുവീണത്.

അപകടം ഉണ്ടായാല്‍ ഉടന്‍ ഓഫാകുന്ന തരത്തിലുള്ള സജ്ജീകരണമുണ്ടായിരുന്നതാണ് അപകടം ഒഴിവാകാന്‍ കാരണമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ടൗണില്‍ വൈദ്യുതി മുടങ്ങാതിരിക്കാനായി മന്ദിരം സബ് സ്റ്റേഷനിലേയ്ക്ക് മണിമലയില്‍ നിന്നും വൈദ്യുതി എത്തിക്കുന്ന ലൈനാണിത്. തൂണ്‍ പുനസ്ഥാപിച്ച് വൈദ്യുതി തടസ്സം ഒഴിവാക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...