ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണധ്വജ നിർമ്മാണം : തേക്കുമരം എണ്ണത്തോണിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി നിക്ഷേപിച്ചു. 6 മാസത്തോളം എണ്ണത്തോണിയിലായിരിക്കും മരം. ഇന്നലെ രാവിലെ 5.30ന് ഗണപതി ഹോമത്തോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. അധിവാസത്തിങ്കൽ പൂജയും മഹാസുദർശനമൂർത്തിക്ക് കലശപൂജയും കലശാഭിഷേകവും നടന്നു. തൈലാധിവാസത്തിനുള്ള എണ്ണക്കലശപൂജയ്ക്കുശേഷം ശ്രീവല്ലഭ സ്വാമിക്ക് ഉച്ചപൂജ, പഞ്ചവിംശതി ദ്രവ്യകലശമായുള്ള ആറാട്ടുകലശാഭിഷേകം എന്നിവ നടന്നു.

തൈലാധിവാസത്തിനുള്ള അനുജ്ഞാ പ്രാർത്ഥന, സ്വർണ ധ്വജത്തിനായുള്ള ഉത്തമ വൃക്ഷത്തിന്മേൽ തൈലാധിവാസ ക്രിയകൾ, ശ്രീഭൂതബലി എന്നിവയും നടന്നു. തുടർന്ന് എണ്ണക്കലശാഭിഷേകവും എണ്ണക്കലശപൂജയും തൈലാധിവാസവും നടത്തി. തന്ത്രിമാരായ അക്കീരമൺ കാളിദാസഭട്ടതിരി, അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട്, പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാട് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. എണ്ണത്തോണിയിലേക്കുള്ള ആദ്യ എണ്ണ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് നിർവഹിച്ചു. മെമ്പർ അഡ്വ.എ.അജികുമാർ, ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ പി. ദീലീപ് കുമാർ, തിരുവാഭരണ കമ്മിഷണർ സി.സുനില, എക്‌സി.എൻജീനിയർ വിജയമോഹൻ, അസി.കമ്മിഷണർ ജീ. മുരളീധരൻപിള്ള, അസി.എൻജീനിയർ കെ.സുനിൽകുമാർ, സബ്ഗ്രൂപ്പ് ഓഫീസർ അനിതാ ജി.നായർ, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ്, ഡിവൈ.എസ്.പി. അഷാദ് സദാനന്ദൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ മോഹൻകുമാർ എന്നിവർ എണ്ണത്തോണിയിലേക്ക് എണ്ണ സമർപ്പിച്ചു. കൊടിമരശില്പി അനന്തൻ ആചാരി, തച്ചൻ കണ്ണൻ ചേറായി, കാവുംഭാഗം ഓണംതുരുത്തേൽ കുടുംബ പ്രതിനിധി ടി.പി.രഘുകുമാർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം.മോഹനൻനായർ, സെക്രട്ടറി ബി.ജെ.സനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാബു, അംഗങ്ങളായ എം.എൻ.രാജശേഖരൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. തുടർന്ന് മഹാപ്രസാദമൂട്ടും നടന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....