Friday, May 3, 2024 10:34 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഓണ്‍ലൈന്‍ വെബിനാര്‍
വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ്പ് ഡവലപ്‌മെന്റ് 25 ന് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കീടിന്റെ വെബ്‌സൈറ്റായ www.kied .info മുഖേന രജിസ്റ്റര്‍ചെയ്യാം. ഫോണ്‍ : 7012376994,7907121928

ദേശീയ സമ്മതിദായക ദിനാചരണം
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദേശീയ സമ്മതിദായക ദിനാചരണ പരിപാടി ജനുവരി 25ന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള പന്തളം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 110 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ : 04734 – 256765, 9447710270.

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷ നല്‍കണം
കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്നതിനായി ഇതേവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമായോ, വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട് എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

പി എസ് സി പരീക്ഷ മാറ്റിവച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 23, 30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് മാറ്റി വച്ചു. പുതുക്കിയ തീയതി അനുസരിച്ച് ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2/ഐഎംഎസ് (കാറ്റഗറി നമ്പര്‍ 101/19) 28 ന് ഉച്ചയ്ക്ക് 2.30 നും റിസപ്ഷനിസ്റ്റ് – മെഡിക്കല്‍ എഡ്യുക്കേഷന്‍( കാറ്റഗറി നമ്പര്‍ 003/19) 27 ന് ഉച്ചയ്ക്ക് 2.30 നും ഓപ്പറേറ്റര്‍/ കേരള വാട്ടര്‍ അതോറിറ്റി (കാറ്റഗറി നമ്പര്‍ 211/20) ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 2.30 നും നടത്തും.

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും
കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല. അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും.

അപേക്ഷതീയതി നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിലേക്കുള്ള അപേക്ഷ തീയതി 31 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍ : 0469 – 2603074

മെഗാ ജോബ് ഫെയര്‍ ; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈബർ പൈങ്കിളിത്തരങ്ങൾ മാത്രം കണ്ടുവളരുന്ന തലമുറയ്ക്ക് ജനാധിപത്യബോധവും വിചിന്തനശേഷിയും കുറയുന്നു : ഡോ :...

0
പത്തനംതിട്ട : ബാലഗോകുലം 49-ാം സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി  സംസ്ഥാനതല സ്വാഗതസംഘ...

ഇന്ത്യൻ റെയിൽവേ ഓൺലൈൻ ബുക്കിംഗിൽ വരുന്നത് വമ്പൻ മാറ്റം

0
ന്യൂഡൽഹി: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ്...

കൊടുംക്രൂരത ; രോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, സംഭവം...

0
പെരുമ്പാവൂർ: നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ...

കോന്നി ആനത്താവളത്തിൽ ആനകൾ ചരിയുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആനപ്രേമി സംഘം

0
കോന്നി : ആനത്താവളത്തിൽ ആനകൾ ചരിയുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആനപ്രേമികളുടെയും...