പത്തനംതിട്ട : ബാലഗോകുലം 49-ാം സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനതല സ്വാഗതസംഘ രൂപീകരണയോഗം ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയതിൽ നടന്നു. ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പുതിയതലമുറയ്ക്ക് ദിശാബോധമോ ഉൽക്കാഴ്ചയോ പകരുന്നതിനു പകരം ദൃശ്യ സംസ്കാരത്തെ ‘ആഭാസവൽക്കരിക്കാനാണ്’ പല വൈറൽ യുട്യൂബർമാരും ശ്രമിക്കുന്നതെന്നും എന്ത് വൃത്തികേട് വിളിച്ചുപറഞ്ഞും വ്യൂസ് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരെ റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ ന്യൂ ജനറേഷൻ സൈബർ സംസ്കാരം വളരണമെന്നും ഡോ. ജിതേഷ്ജി പറഞ്ഞു. അറിവ് തിരിച്ചറിവ് ആക്കി പരിണമിപ്പിച്ച കാഴ്ച ഉൽക്കാഴ്ച്ചയാക്കി മാറ്റിയ ആളുകളുടെയും ഉള്ളുയരമുള്ളവരുടെയും എണ്ണം വല്ലാതെ കുറയുന്നു. സോഷ്യൽ മീഡിയ വഴി പടര്‍ന്നു പിടിക്കുന്ന പൈങ്കിളിവല്‍കരണത്തിനെതിരെ ഇന്നത്തെ തലമുറ ജാഗരൂകരായിരിക്കണം. മൂല്യാധിഷ്ഠിതവ്യക്തിത്വം ബാലമനസുകളില്‍ ഉറപ്പിക്കാന്‍ ബാലസംഘടനകൾക്ക് കഴിയണം. അതിന് സല്‍ഗുണ സംസര്‍ഗം അനിവാര്യമാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നല്കി. സംസ്ഥാന സംഘടനാ കാര്യദര്‍ശി സജികുമാര്‍ മാര്‍ഗനിര്‍ദേശം നല്കി. ഗിരീഷ് ചിത്രശാല, ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണികൃഷ്ണൻ, ആർഎസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് വി പി മോഹന ചന്ദ്രൻ, ബാലഗോകുലം പത്തനംതിട്ട മേഖല അധ്യക്ഷ എം എ ബാലാമണിയമ്മ, മേഖലാ കാര്യദർശി അനൂപ് ഇടപ്പാവൂർ, ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദർശി രഞ്ജു കുമാർ, സംസ്ഥാന സെക്രട്ടറി ബൈജുലാൽ എന്നിവർ പ്രസംഗിച്ചു. നടനും സിനിമാ സംവിധായകനും സെൻസർ ബോർഡ് അംഗവുമായ എം പബി പത്മകുമാർ അധ്യക്ഷനും ആർഎസ്എസ് വിഭാഗ് പ്രചാര പ്രമുഖ് അരുൺ മോഹൻ കൺവീനറുമായുള്ള 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബാലഗോകുലം 49 ആം സംസ്ഥാന സമ്മേളനം 2024 ജൂലൈ 12, 13,14 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ കുമ്പാനാട് ലോയൽ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























