നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ വിഭാഗീയത മുറുകുന്നതിനിടെ നേതൃത്വത്തിന്റെ നിർണായക ഇടപെടൽ. മുസ്‍ലിം ലീഗ് അനുകൂലവിഭാഗം വെള്ളിയാഴ്‌ച മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണസമ്മേളനം മാറ്റി. സി.പി.എമ്മിനും സമസ്ത മുശാവറ അംഗംകൂടിയായ ഉമർ ഫൈസി മുക്കത്തിനും മറുപടിപറയാൻ ലക്ഷ്യമിട്ടാണ് സമ്മേളനം പ്രഖ്യാപിച്ചിരുന്നത്. ഉമർ ഫൈസിയുടെ വിവാദപ്രസംഗത്തിനെതിരേ നടപടിയുണ്ടാകുമെന്ന് നേതൃത്വം ഉറപ്പുനൽകുകയും സമ്മേളനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘാടകർ പിൻമാറിയത്.

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‍ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവരുടെ പേരിലാണ് സംഘാടകസമിതിക്ക് വ്യാഴാഴ്‌ച രാവിലെ കത്ത് കിട്ടിയത്. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്കിടയാക്കിയ ഉമർ ഫൈസിയുടെ പ്രസംഗം സംബന്ധിച്ച പരാതി 23-ന് ചേരുന്ന സമസ്ത മുശാവറ യോഗം ഗൗരവത്തോടെ ഉൾക്കൊള്ളുമെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എം.ടി. അബ്ദുള്ള മുസ്‌ലിയാർ ഒപ്പിട്ട കത്തിൽ ഉറപ്പുനൽകുന്നുണ്ട്. തുടർന്ന് വൈകീട്ട് സംഘാടകസമിതി മലപ്പുറം സുന്നി മഹലിൽ യോഗം ചേർന്നാണ് സമ്മേളനം മാറ്റിവെക്കാൻ തീരുമാനിച്ചത്.

നേതൃത്വത്തിന്റെ നിർദേശം ഉൾക്കൊണ്ട് സമ്മേളനം തത്കാലം മാറ്റുകയാണെന്നും മുശാവറ യോഗത്തിനുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും സമ്മേളന സംഘാടകസമിതി യോഗത്തിനുശേഷം വർക്കിങ് ചെയർമാൻ എം.സി. മായിൻ ഹാജി, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു. മുഹമ്മദ് ഷാഫി ഹാജി, കെ.എ. റഹ്‌മാൻ ഫൈസി, സലിം എടക്കര, അബൂബക്കർ ഫൈസി മലയമ്മ, സി.എച്ച്. ത്വയ്യിബ് ഫൈസി, ഹംസ ഹാജി മൂന്നിയൂർ, സി.എം. കുട്ടി സഖാഫി, ഖാദർ ഫൈസി കുന്നുംപുറം, ആർ.വി. കുട്ടിഹസ്സൻ ദാരിമി എന്നിവരും സംഘാടകസമിതി യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞമാസം സി.പി.എം. ജില്ലാകമ്മിറ്റി മലപ്പുറത്ത് നടത്തിയ വഖഫ്‌ സെമിനാറിൽ പങ്കെടുത്ത് ബോർഡംഗം കൂടിയായ ഉമർ ഫൈസി മുക്കം യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഉമർ ഫൈസിയെ സമസ്ത മുശാവറയിൽനിന്ന് പുറത്താക്കണമെന്ന് ലീഗ് അനുകൂലവിഭാഗം രേഖാമൂലം ആവശ്യമുന്നയിച്ചു. അതിന്റെ തുടർച്ചയായാണ് വിശദീകരണസമ്മേളനം പ്രഖ്യാപിച്ചത്. വഖഫ് വിശദീകരണസമിതിയുടെ പേരിൽ ലീഗിന്റെ ഒത്താശയോടെയായിരുന്നു ഈ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....