പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ക്കും ഇവിടെ താമസ സൗകര്യം ലഭ്യമാകും. ഇലക്ട്രിക്കല്‍ വര്‍ക്കുകളും കുടിവെള്ളത്തിനായുളള ക്രമീകരണവും പാന്‍ട്രി, മേല്‍ക്കൂര നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. യാഡും പരിസരവും ടൈല്‍ പാവുകയും വനിതാ ഹോസ്റ്റലിന്റെ സംരക്ഷണത്തിനായി ചുറ്റുമതില്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ അടുക്കളയും വര്‍ക്ക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സി.സി.ടി.വി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷം രൂപ ചെലവിലാണ് വനിതാഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...