‘ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ല’ ; വിവാദ വിധിയുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ഭാര്യയുമായി ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം കേസുകളിൽ സ്ത്രീയുടെ സമ്മതം അപ്രധാനമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി പറയുന്നു. ഭർത്താവ് ഒന്നിലധികം തവണ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന് കാണിച്ച് ഭാര്യ നൽകിയ എഫ്ഐആർ കോടതി റദ്ദാക്കുകയായിരുന്നു. നിയമപരമായി വിവാഹിതയായ ഭാര്യയോടൊപ്പം താമസിക്കുന്ന ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടുന്നത് ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നാണ് കോടതിയുടെ നിഗമനം. ഭാര്യക്ക് 15 വയസ്സിൽ താഴെയല്ലാത്തിടത്തോളം ഭർത്താവ് ഭാര്യയുമായി നടത്തുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് സിംഗിൾ ജഡ്ജി ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞു. ഭാര്യയ്ക്ക് പതിനഞ്ച് വയസ്സിൽ താഴെയല്ലെങ്കിൽ അത് ബലാത്സംഗമല്ല, “തൻ്റെ കൂടെ താമസിക്കുന്ന നിയമപരമായി വിവാഹിതയായ ഭാര്യയുമായി ഒരു ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഐപിസി സെക്ഷൻ 377 പ്രകാരം കുറ്റകരമല്ലാത്തതിനാൽ, നിസാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

2019 ലാണ് കേസ് കോടതിയിലെത്തുന്നത്. വിവാഹത്തിന് ശേഷം, ഭർത്താവ് ഒന്നിലധികം തവണ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന് കാണിച്ച് യുവതി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് ചോദ്യം ചെയ്ത് ഭർത്താവ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. താനും ഭാര്യയും തമ്മിലുള്ള അസ്വാഭാവിക ലൈംഗികത ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നായിരുന്നു ഭർത്താവിന്റെ വാദം. വാദം അം​ഗീകരിച്ച കോടതി ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...