പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു ; സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിട നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും മുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിട നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും മുടങ്ങി. പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് ശേഷമേ പെരുമാറ്റച്ചട്ടം നീങ്ങുകയുള്ളൂ. സ്കൂളുകൾ പോളിംഗ് ബൂത്തുകളായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു. പുതിയ അദ്ധ്യയനവർഷം ജൂൺ അഞ്ചിന് ആരംഭിക്കുമെന്നാണ് അറിയിപ്പ്. സർക്കാർ മേഖലയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളുടെ അറ്റകുറ്റപ്പണിയും പുതിയ നിർമ്മാണവും നടത്തുന്നത് ജില്ലാ പഞ്ചായത്താണ്. എൽ.പി, യു.പി മാത്രമുള്ള സ്കൂളുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും അതത് തദ്ദേശ സ്ഥാപനങ്ങളും. കലഞ്ഞൂർ, തണ്ണിത്തോട്, കോന്നി, പ്രമാടം, കടമ്പനാട്, നിരണം, റാന്നി തുടങ്ങിയ മേഖലകളിൽ എൽ.പി, യു.പി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഇൗ അദ്ധ്യയനവർഷത്തിന് മുൻപ് പൂർത്തിയാകില്ല. ഫണ്ട് ലഭിക്കാത്തതിനാൽ കലഞ്ഞൂർ ഗവ.എൽ.പി.എസ്, കോന്നി, കടമ്പനാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും മുടങ്ങി. കലഞ്ഞൂരിൽ കോൺക്രീറ്റ് കഴിഞ്ഞപ്പോൾ പണിനിലച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ്...

കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...