Sunday, June 16, 2024 10:47 pm

പോ​ലീ​സു​കാ​ര​നെ​തി​രെ സിപിഎമ്മിന്‍റെ​ സൈബർ പ്ര​ചാ​ര​ണം ; അ​വ​ധി​യെ​ടു​ത്ത് സി​പി​ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ണ്ടാ​യ സി​പി​എം, സി​പി​ഐ സം​ഘ​ര്‍​ഷ​ത്തി​നി​ടെ സി​പി​എ​മ്മു​കാ​രെ മ​ര്‍​ദി​ച്ചു​വെ​ന്ന പേ​രി​ല്‍ കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ചി​ത്രം സ​ഹി​തം സി​പി​എം സൈ​ബ​ര്‍ ആ​ക്ര​മ​ണം. ചു​വ​ന്ന അ​ങ്ങാ​ടി​ക്ക​ല്‍ എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലാ​ണ് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ർ ഇ.​എ​സ്. ഷൈ​മോ​ന്‍റെ ചി​ത്രം സ​ഹി​തം പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പോ​ലീ​സു​കാ​ര​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​ണ് ഇ​തി​ലു​ള്ള​ത്. ചു​വ​ടു​പി​ടി​ച്ചു സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നിന്നു പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​ര​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക​ട​ക്കം പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ ഇ​ദ്ദേ​ഹം അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊ​ടു​മ​ണ്‍ എ​സ്‌എ​ച്ച്‌ഒ​യ്ക്കും ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത് സി​പി​ഐ​ക്കാ​രാ​ണെ​ന്നു സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. ക​ല്ലേ​റി​ലാ​ണ് ഇ​വ​ര്‍​ക്കു പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ സി​പി​എ​മ്മു​കാരാണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന വീ​ഡി​യോ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നാ​ണ് സി​പി​ഐ​യു​ടെ പ​ക്ഷം. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ സി​പി​ഐക്കെ​തി​രെ കേ​സു​ണ്ട്. എ​ന്നാ​ല്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​പ്പോ​ള്‍ ചെ​റു​ത്തു​നി​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കെ​തി​രെ​യാ​ണ് സി​പി​എ​മ്മി​ന്‍റെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം കൺവെൻഷൻ നടത്തി

0
റാന്നി: എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം...

റാന്നിയിൽ ചക്ക പറിക്കുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റു

0
റാന്നി: ചക്ക പറിക്കുന്നതിനിടെ 11 കെ വി ലൈനിൽ നിന്ന് ഗൃഹനാഥന്...

അരുവാപ്പുലം മുറ്റാക്കുഴിയിൽ ക്രയിൻ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

0
കോന്നി : അരുവാപ്പുലം മുറ്റാകുഴിയിൽ ക്രയിൻ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന്...